തിരുവനന്തപുരം: എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോ ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്ന് പാർട്ടി ജില്ലാ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കപ്പെട്ട ആറ്റുകാൽ അജി. 
അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് എൻസി.പി. അദ്ദേഹത്തിനിഷ്ടമില്ലാത്ത അഭിപ്രായം പറഞ്ഞാൽ ഉടനെ നീക്കം ചെയ്യുന്ന പ്രവണത ശരിയല്ല – സത്യം ഓൺലൈന് നൽകിയ പ്രതികരണത്തിലാണ് ചാക്കോയ്ക്കെതിരെ കടുത്ത പരാമർശങ്ങൾ ഉള്ളത്.
ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള മാറ്റം 
ഞാൻ തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റാണ്. എന്നെ മാറ്റുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. അതൊന്നും അനുവർത്തിച്ചിട്ടല്ല.
നമ്മൾ ഒരു കുറ്റകൃത്യം ചെയ്‌തെന്ന് തോന്നിയാൽ അങ്ങനെയുണ്ടോ എന്നറിയാൻ കാരണം കാണിക്കൽ നോട്ടീസ് നൽകാം. 
അതിന് ശേഷം എന്റെ മറുപടി വാങ്ങി അത് തൃപ്തകരമല്ലെങ്കിൽ എന്നെ അറിയിച്ച് എന്നെ സ്ഥാനത്ത് നിന്നും നീക്കണമെങ്കിൽ നീക്കാം.

തിരഞ്ഞെടുക്കപ്പെട്ട ജില്ലാ അദ്ധ്യക്ഷനായത് കൊണ്ട് നിയമവിരുദ്ധമായി മാറ്റിയ നടപടിക്കെതിരെ ഞാൻ കോടതിയെ സമീപിക്കും. 

മന്ത്രിമാറ്റത്തിൽ പാർട്ടിയെ തെരുവിൽ വലിച്ചിഴച്ചു
മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് എട്ട് മാസം പാർട്ടിയെ തെരുവിൽ വലിച്ചഴിച്ചത് ചാക്കോയാണ്. സാമുദായിക നേതാക്കളടക്കം പാർട്ടിയെ കുറ്റപ്പെടുത്തിയതും ഇദ്ദേഹം കാരണമാണ്.

 മന്ത്രിമാറ്റമില്ല എന്ന് പറഞ്ഞതും അതേ മന്ത്രിയെ മാറ്റിയേ അടങ്ങു എന്ന് പറഞ്ഞതും പി.സി ചാക്കോയാണ്. ഇപ്പോൾ നിലനിർത്തിയതും അദ്ദേഹം തന്നെയാണ്.

ഇതിന്റെ പേരിൽ പാർട്ടിയെ തെരുവിൽ വലിച്ചിഴച്ചതിനെ ചോദ്യം ചെയ്തു. അതാണ് എന്നെ മാറ്റാനുള്ള ഒരു കാരണം.
മുഖ്യമന്ത്രിയെ  വിമർശിച്ചു
കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ചാക്കോ ഇടതുമുന്നണിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിക്കുകയും ചെയ്തു. അതും കമ്മിറ്റിയിൽ ചോദ്യം ചെയ്യപ്പെട്ടു.

മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചു. എൽ.ഡി.എഫ് വിടാനും പുതിയ പാർട്ടിയുണ്ടാക്കാനുള്ള തീരുമാനമുവുണ്ടായിരുന്നു. അതൊക്കെ ചർച്ചയിൽ വന്നു.

പാർട്ടിയുടെ മന്ത്രിസ്ഥാനം മാറ്റി കൊടുക്കാത്തതുകൊണ്ട് മുഖ്യമന്ത്രിയുടെ നെഞ്ചിൽ നോക്കി വിരൽചൂണ്ടി തനിക്ക് പറയാൻ ആർജവമുണ്ടെന്നും അതുവഴി തനിക്ക് പ്രസക്തി നേടാമെന്നും വ്യക്തമാക്കുന്ന ചാക്കോയുടെ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പുണ്ട്.
 ഇതെല്ലാം ഞാൻ പത്രദൃശ്യമാദ്ധ്യങ്ങൾക്ക് കൊടുക്കുമെന്നും പറഞ്ഞിട്ടുണ്ട്.
മുന്നണി മര്യാദ പാലിക്കുന്നില്ല
ഇടതുമുന്നണി സംവിധാനത്തിൽ നന്നുകൊണ്ട് വിയോജിപ്പുള്ള കാര്യങ്ങളിൽ അഭിപ്രായം പറയാം. പക്ഷേ അത് പറയേണ്ട വിധത്തിലല്ല മന്ത്രിമാറ്റത്തിന്റെ കാര്യത്തിൽ വിഷയം മുഖ്യമന്ത്രിയുടെ അടുത്ത് എത്തിക്കുന്നത്.

മുന്നണി സംവിധാനത്തിൽ മുന്നണി കൺവീനറുണ്ട്. മുഖ്യമന്ത്രിയുണ്ട്. പത്രസമ്മേളനം മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയിട്ട് വേണം നടത്തേണ്ടത്. അതിന് മുമ്പ് മന്ത്രിമാറ്റമുണ്ടാവുമെന്ന് പത്രക്കാരെ വിളിച്ചു കുട്ടി പറഞ്ഞു. 

പിഎസ്‌സി അംഗത്വ കോഴയിൽ അന്വേഷണം കടുപ്പിക്കണം
ഈ പറയുന്ന വിഷയത്തിൽ അദ്ദേഹത്തിന്റെ പി.എയുടെ കൈയ്യിൽ പണം നൽകിയത് അദ്ദേഹം അറിയാതെയാണോ. ഇങ്ങനെ പ്രശ്‌നങ്ങളുണ്ടെന്ന് ഞങ്ങൾ ഇത് നേരത്തെ പറഞ്ഞതാണ്. അന്ന് അത് മുഖവിലയ്‌ക്കെടുക്കാൻ അദ്ദേഹം തയ്യാറായില്ല.

അതുമായി ബന്ധപ്പെട്ട തെളിവുകളുണ്ട്. ഈ തെളിവുകളൊക്കെ ഞാൻ പിന്നാലെ പുറത്ത് വിടുന്നുണ്ട്. അങ്ങനെ മുഖം രക്ഷിക്കാമെന്ന് കരുതേണ്ട.

സംഭവത്തിൽ നടക്കുന്ന വിജിലൻസ് അന്വേഷണം ഒന്നുകൂടി ശക്തമാക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *