പട്ടാപ്പകൽ, ആൾക്കൂട്ടത്തിൽ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ, ഫോൺ തട്ടിപ്പറിച്ച് യുവതിയെ വലിച്ചിഴച്ച് യുവാവ്

മോഷ്ടാക്കളെ കൊണ്ട് വഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ട് പല നഗരങ്ങളിലും ഇന്ന്. പട്ടാപ്പകൽ പോലും ആളുകളെ ഉപദ്രവിച്ചടക്കം മാല പൊട്ടിക്കുന്നതും പഴ്സ് തട്ടിപ്പറിക്കുന്നതുമെല്ലാം കാണിക്കുന്ന അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ നമ്മൾ തന്നെ കണ്ടിട്ടുണ്ടാവും. അതുപോലെ, ഞെട്ടിക്കുന്ന ഒരു സംഭവമാണ് ലുധിയാനയിൽ ഉണ്ടായിരിക്കുന്നത്. 

പട്ടാപ്പകൽ യുവതിയുടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ച്, അവരെ വലിച്ചിഴച്ച് പോകുന്ന ഒരു സ്കൂട്ടർ യാത്രക്കാരനെയാണ് ഇവിടെ നിന്നും വൈറലായ വീഡിയോയിൽ കാണുന്നത്. 

ലുധിയാനയിലെ റോസ് ഗാർഡന് സമീപം ജനുവരി 26 -നാണത്രെ സംഭവം നടന്നത്. ഇവിടുത്തെ ലോക്കൽ കമ്മ്യൂണിറ്റി പേജായ 1000thingsinludhiana എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഇതിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ഞെട്ടിക്കുന്ന ഈ സിസിടിവി ദൃശ്യങ്ങൾ വൈറലായി മാറുകയും ചെയ്തു. 

ഫോണിൽ സംസാരിച്ചു കൊണ്ട് നടക്കുന്ന ഒരു യുവതിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പെട്ടെന്ന് അതുവഴി സ്കൂട്ടറിൽ എത്തിയ ഒരാൾ യുവതിയുടെ ഫോൺ തട്ടിപ്പറിച്ചുകൊണ്ട് പോകുന്നതാണ് കാണുന്നത്. യുവതി ഫോണിൽ നിന്നും വിടാൻ തയ്യാറായില്ല. അതോടെ അയാൾ യുവതിയെയും വലിച്ചിഴച്ചു കൊണ്ട് പോകുന്നത് കാണാം. കുറച്ചുദൂരം ഇയാൾ അങ്ങനെ തന്നെ പോവുകയാണ്. അതോടെ ആളുകൾ ഓടിവരുന്നുണ്ട്. 

പിന്നീട്, യുവതി നിലത്ത് വീണു കിടക്കുന്നതും ഇയാൾ സ്കൂട്ടർ ഓടിച്ച് പോകുന്നതും കാണാം. വീഡിയോ ആളുകളെ അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തി കളഞ്ഞു. പട്ടാപ്പകൽ എത്ര കൂളായിട്ടാണ് ഒരാൾ മോഷണം നടത്തി പോകുന്നത് എന്നതാണ് വീഡിയോ കണ്ടവരെ അമ്പരപ്പിച്ചത്. 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഇത് ഞെട്ടിപ്പിക്കുന്ന സംഭവമാണ് എന്ന് പലരും പ്രതികരിച്ചു. പട്ടാപ്പകൽ ഇത്രയധികം ആളുകൾ ഉള്ള ഒരു സ്ഥലത്താണ് ഇത് നടന്നത് എന്ന കാര്യമാണ് പലരേയും അമ്പരപ്പിച്ചത്. ഇത്തരം സംഭവങ്ങളിൽ അധികൃതർ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു. 

ഇത് ഒറിജിനലാണോ? വിശ്വസിക്കാനാവുന്നില്ല; കപ്പലിന്റെ മുനമ്പിൽ യുവതിയുടെ മാന്ത്രികചലനങ്ങൾ, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin