തണ്ടേൽ ട്രെയിലർ: യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും എടുത്ത നാഗ ചൈതന്യ, സായി പല്ലവി ചിത്രം!
ഹൈദരാബാദ്: സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് തണ്ടേല്‍. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് നാഗ ചൈതന്യ രാജു എന്ന പ്രധാന വേഷത്തില്‍ എത്തുന്ന തണ്ടേലിന്റേതെന്നാണ് റിപ്പോര്‍ട്ട്. ജോലിക്കായി ഗുജറാത്തിലേക്ക് പോകുന്ന ഇവര്‍ പാക് കോസ്റ്റ്ഗാര്‍ഡിന്‍റെ പിടിയില്‍ ആയി ജയിലിലാക്കപ്പെടുന്നതും അവരുടെ പോരാട്ടത്തിന്‍റെയും കഥയാണ് ചിത്രം.
വലിയ പ്രതീക്ഷയോടെ എത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് വിശാഖപട്ടണത്ത് പുറത്തിറക്കിയത്.സംവിധായകൻ ചന്തു മൊണ്ടേടി ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗീത ആര്‍ട്സിന്‍റെ ബാനറില്‍ അല്ലു അരവിന്ദ് ആണ്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായ് പല്ലവിക്ക് ചിത്രത്തിന് ലഭിക്കുന്ന തുക പുറത്തുവിട്ടിട്ടില്ല എന്നാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്.
ശ്യാംദത്തിൻ്റെ ഛായാഗ്രഹണവും ദേവി ശ്രീ പ്രസാദിൻ്റെ സംഗീതവും ട്രെയിലറിലൂടെ തന്നെ തണ്ടേലില്‍ ഒരു വിജയചിത്രത്തിൻ്റെ ഘടകങ്ങളുണ്ടെന്ന സൂചന നല്‍കുന്നുണ്ട്. പ്രേമത്തിന് ശേഷം നാഗ ചൈതന്യയും ചന്തുവും തമ്മില്‍ ഒന്നിക്കുന്ന ചിത്രമാണ് തണ്ടേല്‍.
ബുജ്ജി എന്ന ശക്തമായ നായിക വേഷമാണ് ചിത്രത്തില്‍ സായി പല്ലവിക്ക്. പതിവ് നായിക വേഷങ്ങള്‍ക്ക് അപ്പുറം അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ തേടുന്ന സായി പല്ലവിയുടെ മറ്റൊരു ഗംഭീര റോളായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
തണ്ടേലിന് ശേഷം നാഗ ചൈതന്യയുടെ അടുത്ത ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. അമരനിൽ അവസാനമായി കണ്ട സായ് പല്ലവിയുടെതായ അണിയറയിൽ ഒന്നിലധികം സിനിമകളുണ്ട് നിതേഷ് തിവാരിയുടെ രാമായണ അഡാപ്റ്റേഷൻ ഉൾപ്പെടെയുള്ള ചിത്രങ്ങള്‍ ഇതില്‍ പെടുന്നു.
തണ്ടേലുമായി നാഗചൈതന്യ, ബുക്ക് മൈ ഷോയില്‍ ആവേശം
രവി തേജയുടെ ‘മാസ് ജാതാര’ ടീസർ പുറത്തിറങ്ങി; വീണ്ടും മാസ് മഹാരാജ് ചിത്രം