വിവാഹ വാഗ്ദാനം, നഗ്ചിനചിത്രം കാട്ടി ഭീഷണി, പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർഥിനിയെ കാറിൽ കൊണ്ടു പോയി പല തവണ പീഡിപ്പിച്ച കേസിൽ യുവാവിനെ  പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം വഴിമുക്ക് സ്വദേശി ഷിറാസ് (20) ആണ് അറസ്റ്റിലായത്. 2023 ലാണ് പീഡനം നടന്നത്. നഗ്ന ചിത്രം മറ്റുള്ളവരെ കാണിക്കുമെന്നുള്ള ഭീഷണിയെ തുടർന്ന് പെൺകുട്ടിയുടെ പരാതിയിന്മേലാണ്  നേമം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

പെണ്‍ കുട്ടിക്ക് വിവാഹാഭ്യർഥന നൽകി പലതവണ പീഡിപ്പിച്ചു. ഒടുവിൽ താൻ പറ്റിക്കപ്പെടുകയാണെന്നറിഞ്ഞതോടെയാണ് കുട്ടിയുടെ കുടുംബം  പരാതിയുമായി സമീപിച്ചതെന്നും പൊലീസ് പറഞ്ഞു. പോക്സോ വകുപ്പ് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഷിറാസിനെ റിമാൻഡ് ചെയ്തു.

എംഡിഎംഎ, മയക്കുമരുന്ന് ഗുളികകൾ, കഞ്ചാവ്; ലഹരി വസ്തുക്കളുമായി 5 യുവാക്കള്‍ അരുവിപ്പുറത്തു നിന്നും പിടിയില്‍

ചെന്താമരയെ കണ്ടത് ചെറിയമ്മയുടെ വീടിന് ഒരു കിലോമീറ്റർ അകലെ; ഇന്നത്തെ തെരച്ചിൽ പൊലീസ് നിർത്തി, നാളെ തുടരും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം…

By admin