ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ നടന്ന ജൈന നിര്‍വാണ ഉത്സവത്തില്‍ സ്റ്റേജ് തകര്‍ന്നുവീണ് 5 പേര് മരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ജൈന സന്യാസിമാരുടെ സാന്നിധ്യത്തില്‍ ഭഗവാന് ആദിനാഥന് ലഡ്ഡു അര്‍പ്പിക്കുന്ന ചടങ്ങിനിടെയാണ് സംഭവം
സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.