പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പിടിയിൽ. പോത്തുണ്ടി മേഖലയില്‍നിന്ന് പിടിയിലായതായാണ് സൂചന. ഈ ഭാഗത്ത് ഇയാളെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്നു പോത്തുണ്ടിമലയില്‍ നിന്നുമാണ് ചെന്താമരയെ പോലീസ് പിടികൂടിയത്. ചെന്താമരയ്ക്ക് വേണ്ടി ഇന്ന് വ്യാപകമായ തിരച്ചിലാണ് നടത്തിയിരുന്നത്. ഒടുവില്‍ തിരച്ചില്‍ നിര്‍ത്തി പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ചെന്താമര പിടിയിലാകുന്നത്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ ജനങ്ങളില്‍ നിന്ന് സുരക്ഷിതമായി നെന്മാറ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാരും പോലീസും ചേര്‍ന്ന് ഇന്ന് വ്യാപകമായ തിരച്ചിലാണ് നടത്തിയത്. പിടിയിലായ സമയത്ത് ചെന്താമര അവശനിലയിലായിരുന്നു. അതുകൊണ്ട് പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഉടനെ ആശുപത്രിയിലേക്ക് മാറ്റുംhttps://eveningkerala.com/images/logo.png