ഡല്‍ഹി: ഗുജറാത്തില്‍ കസിന് സ്വകാര്യ ഭാഗങ്ങളില്‍ കംപ്രസ്സര്‍ പൈപ്പ് കുത്തി കയറ്റിയതിനെ തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. തമാശക്കായി കസിന് സ്വകാര്യ ഭാഗങ്ങളില്‍ കംപ്രസ്സര്‍ പൈപ്പ് കുത്തികയറ്റുകയായിരുന്നു.
പ്രകാശ് ആണ് മരിച്ചത്. കാഡിയിലെ ഒരു മെറ്റല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന സഹോദരന് ഘേവാഭായിയെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് സംഭവം
വൈകുന്നേരം എല്ലാവരും വിശ്രമിക്കുമ്പോള്‍ പ്രകാശിന്റെ കസിന് അല്‍പേഷ് തമാശയ്ക്ക് യുവാവിന്റെ സ്വകാര്യ ഭാഗങ്ങളില്‍ കംപ്രസ്സര്‍ പൈപ്പ് കുത്തികയറ്റിയെന്നും അതുമൂലം ഇരയുടെ ശരീരത്തില്‍ വായു നിറഞ്ഞുവെന്നും പോലീസ് പറഞ്ഞു.
തല്‍ഫലമായി പ്രകാശ് ഛര്‍ദ്ദിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. അവിടെ മരിച്ചതായി പ്രഖ്യാപിച്ചു.
റിപ്പബ്ലിക് ദിനമായ ഞായറാഴ്ച കമ്പനി അവധിയായിരുന്നതിനാല്‍ പ്രകാശ് സഹോദരനെയും കസിനെയും സന്ദര്‍ശിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു
കംപ്രസര്‍ പൈപ്പിലെ ഉയര്‍ന്ന വായു മര്‍ദ്ദത്തെക്കുറിച്ച് അല്‍പേഷിന് അറിയാമായിരുന്നുവെന്നും എന്നിട്ടും അയാള്‍ അത് സഹോദരന്റെ സ്വകാര്യ ഭാഗങ്ങളില്‍ തിരുകുകയായിരുന്നുവെന്നും പ്രകാശിന്റെ സഹോദരന് ഘേവാഭായി ആരോപിച്ചു.