ടൂറിസ്റ്റുകൾ ഹാപ്പിയല്ലേ…! മഞ്ഞ് പുതച്ച്, തണുത്തുറഞ്ഞ് മൂന്നാർ, വീണ്ടും താപനില പൂജ്യത്തിലെത്തി

മൂന്നാർ: ഇടുക്കിയിലെ പ്രദാന വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറില്‍ അതിശൈത്യം തുടരുന്നു. മൂന്നാറിൽ താപനില വീണ്ടും പൂജ്യത്തിലെത്തി. ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിലാണ് രണ്ടു ദിവസമായി താപനില പൂജ്യത്തിലെത്തിയത്. ദേവികുളം, സെവൻമല, നല്ലതണ്ണി എന്നിവിടങ്ങളിൽ ഒരു ഡിഗ്രിയും സൈലൻറ് വാലിയിൽ, മാട്ടുപ്പെട്ടി എന്നി വിടങ്ങളിൽ രണ്ടു ഡിഗ്രി സെൽഷ്യസുമാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില.

പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞുവീണ നിലയിലാണ്. വിദേശികളടക്കം മൂന്നാറിലെത്തിയ വിനോദ സഞ്ചാരികളെല്ലാം തണുപ്പാസ്വദിക്കുകയാണ്. രണ്ടാഴ്ച മുൻപ് ചെണ്ടുവരയിൽ താപനില പൂജ്യം രേഖപ്പെടുത്തിയിരുന്നു. താപനില വീണ്ടും താഴ്ന്നതോടെ മൂന്നാറിൽ രാത്രിയിലും പുലർച്ചെയും ശക്തമായ തണുപ്പാണനുഭവപ്പെടുന്നത്. പുൽമേടുകളിൽ രാവിലെ മഞ്ഞു മൂടി കിടക്കുന്നതു വേറിട്ട കാഴ്ചയായി. രാത്രി തണുപ്പ് ശക്തമാണെങ്കിലും പകൽ 25 ഡിഗ്രി വരെ താപനില ഉയരും. തണുപ്പ് ആസ്വദിക്കുന്നതിനായി നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിലും ഉള്‍പ്രദേശങ്ങളിലും എത്തുന്നത്. വരുംദിവസങ്ങളിലും അതിശൈത്യം തുടരുമെന്നാണ് കരുതുന്നത്. 

Read More : നിഷാദിനെ പൂട്ടിയത് വലിയ പരിശ്രമത്തിനൊടുവിൽ, കൂട്ടിന് അനസും; കൊല്ലത്ത് 2 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

By admin