ജോസേട്ടനെ കുടുക്കി സഞ്ജു! ഗംഭീര ക്യാച്ചെടുത്തിട്ടും നോട്ടൗട്ട്, റിവ്യൂ എടുക്കാന്‍ നിര്‍ബന്ധിച്ച് പുറത്താക്കി
രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ ക്യാച്ചുമായി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറെ പുറത്താക്കാനെടുത്ത ക്യാച്ചിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നേരത്തെ രാജ്‌കോട്ട് നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ കളിക്കുന്നത്. അര്‍ഷ്ദീപ് സിംഗിന് പകരം മുഹമ്മദ് ഷമി ടീമിലെത്തി. 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായിട്ടാണ് ഷമി ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. ഇംഗ്ലണ്ട് ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.
ഒമ്പതാം ഓവറിലെ അവസാന പന്തിലാണ് ബട്‌ലര്‍ പുറത്താവുന്നത്. വരുണിനെ റിവേഴ്‌സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ പന്ത് ബാറ്റിലുരസി സഞ്ജുവിന്റെ കൈകളിലേക്ക്. എന്നാല്‍ സഞ്ജു മാത്രമാണ് വിക്കറ്റിന് വേണ്ടി അപ്പീല്‍ ചെയ്തത്. പന്ത് ബാറ്റിലുരസിയെന്ന് മറ്റാരും സംശയം പ്രകടിപ്പിച്ചില്ല. അംപയര്‍ ഔട്ട് കൊടുത്തതുമില്ല. എന്നാല്‍ റിവ്യൂ എടുക്കാന് സഞ്ജു നിര്‍ബന്ധിക്കുകയായിരുന്നു. സഞ്ജുവിന്റെ നിഗമനം ശരിയാവുകയും ചെയ്തു. 24 റണ്‍സുമായി ബട്‌ലര്‍ മടങ്ങി. തകര്‍പ്പന്‍ ക്യാച്ചായിരുന്നു സഞ്ജുവിന്റേതെന്ന് കമന്ററിയില്‍ പറയുന്നുണ്ടായിരുന്നു. വീഡിയോ കാണാം…
Excellent Take from Sanju Samson..#INDvENGpic.twitter.com/CoGejkCvB1
— Ganesh 🇮🇳 (@GaneshVerse) January 28, 2025
ഇന്ന് നടക്കുന്ന മൂന്നാം മത്സരവും ജയിച്ച് അഞ്ച് മത്സര പരമ്പര പിടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ പരമ്പരയില്‍ ജീവന്‍ നിലനിത്താനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ആദ്യ രണ്ട് കളികളിലും വലിയ സ്‌കോര്‍ നേടാതെ പുറത്തായ സഞ്ജുവിന് ഇന്ന് ഫോമിലാവേണ്ടത് അനിവാര്യമാണ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഫോമും ഇന്ത്യക്ക് ആശങ്ക ഉണര്‍ത്തുന്ന കാര്യമാണ്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട്, ബെന്‍ ഡക്കറ്റ്, ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ജാമി ഓവര്‍ട്ടണ്‍, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ധ്രുവ് ജൂറല്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി.