ചുങ്കത്തറ • വചന ദീപ്തി തെളി ച്ച് മലങ്കര മാർത്തോമ്മാ നി സഭയുടെ 72-ാമത് കുന്നംകുളം മലബാർ ഭദ്രാസന കൺവൻഷന് തുടക്കം. ശാലേം ദേവാലയാങ്കണത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലി ആ ഉദ്ഘാടനം ചെയ്‌തു.
നമുക്ക് ലഭിച്ചിരിക്കുന്ന കഴിവുകൾ സമൂഹ നന്മയ്ക്കായി ഉപയോഗി ക്കുമ്പോഴാണ് ജീവിതം അർഥവ ത്താകുന്നത്. ജീവിത യാത്രയിൽ ദൈവം സഹയാത്രികനായുണ്ടെന്ന ബോധ്യം ഉണ്ടായിരിക്കണം മെത്രാപ്പൊലീത്ത പറഞ്ഞു.ഓരോ ദിനരാത്രങ്ങളും പ്രതീക്ഷ യുടെതാണ്, അത് ദൈവത്തോടൊപ്പം ചെലവഴിക്കുവാനും വളരുവാനും ഇടയാക്കണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഭദ്രാ സനാധിപൻ ഡോ മാത്യൂസ് മാർ മക്കാറിയോസ് പറഞ്ഞു. ‘ധ്യാന സ്പന്ദനങ്ങൾ’ എന്ന പുസ്തകത്തിന്റെയും പുതിയ ഗാനങ്ങളുടെ പെൻ ഡ്രൈവിന്റെയും പാട്ടു പുസ്‌തകത്തിൻ്റെയും പ്രകാശനം മെത്രാപ്പൊലിത്ത നിർവഹിച്ചു.https://eveningkerala.com/images/logo.png