ഖൈത്താൻ : കാസറഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ  കെ ഇ എ കുവൈത്ത് ഖൈത്താൻ കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗവും സ്നേഹ സംഗമവും രാജധാനി പാലസിൽ നടന്നു. ഏരിയ പ്രസിഡന്റ് ഹമീദ് എസ് എം ൻ്റെ അധ്യക്ഷതയിൽ കെ ഇ എ ചെയർമാൻ ഖലിൽ അഡൂർ ഉദ്ഘാടനം ചെയ്തു. 
ഏരിയ ജനറൽ സെക്രെട്ടറി അഷറഫ് കോളിയടുക്കം പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഖാലിദ് പള്ളിക്കര സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

റിട്ടേണിങ്ങ് ഓഫീസർമാരായ റഹിം ആരിക്കാടി, അഷറഫ് കൂച്ചാനം , എന്നിവരുടെ സാനിധ്യത്തിൽ 2025-26 വർഷത്തെ  ഭാരവാഹികൾ ആയി ഹമീദ് എസ് എം  ( പ്രസിഡന്റ്‌ ) രാജേഷ് പരപ്പ(ജനറൽ സെക്രെട്ടറി ) കബീർ മഞ്ഞംപാറ( ട്രഷറർ ) അഷറഫ് കോളിയടുക്കം ( ഓർഗനൈസിങ്ങ് സെക്രെട്ടറി ) കുതുബുദ്ധിൻ , ഖാലിദ് പള്ളിക്കര,താജുദ്ധിൻ ബി.ക്കെ ( വൈസ് പ്രസിഡന്റുമാർ ) കുമാർ പുല്ലൂർ, മുനീർ ബെലക്കാട്, അനൂപ്  ( ജോയിന്റ് സെക്രെട്ടറിമാർ ) എന്നിവരെയും തിരഞ്ഞെടുത്തു. 

അഡ്വൈസറി അംഗങ്ങളായി സലാം കളനാട് , ഡോ: മുഹമ്മദ് സിറാജ് , നിസാർ മയ്യള, കാദർ കടവത്ത് എക്സികുട്ടീവ് അംഗങ്ങളായി സമ്പത്ത് മുള്ളേരിയ , നിസാം മൗക്കോട്, മുരളി മേലോത്ത് , മണി പുഞ്ചാവി , മമ്മു എസ് എം ,റഹിമാൻ ,നാരായണൻ സി . എന്നിവരെ തെരഞ്ഞെടുത്തു.
ജീവകാരുണ്യ  പ്രവർത്തകനായ ഖൈത്താൻ ഏരിയയുടെ വൈസ് പ്രസിഡൻ്റ് കബീർ മഞ്ഞപാറയെ ഏരിയ കമ്മിറ്റി  മെമ്മൻ്റോ നൽകി ആദരിച്ചു
കെ ഇ എ ഖൈത്താൻ ഏരിയ മെമ്പറും യുവസംരംഭകരുമായ കുതുബുദ്ധിൻ,നിസാർ മയ്യള, റാഫി കോളിയടുക്കം, മുനീർ ആലംപാടി , മുഹമ്മദ് കുഞ്ഞി pഎന്നിവരെ ആദരിച്ചു

സ്നേഹ സംഗമത്തിൽ നൗഷാദ് തിടിൽ നേതൃത്വത്തിൽ സംഗിത വിരുന്ന് ഒരുക്കി മുരളി മേലോത്ത്, ശ്രീനിവാസൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. കുട്ടികളുടെ ഡാൻസ് പരിപാടിക്ക് മാറ്റ്കൂട്ടി.  സലാം കളനാട് നേതൃത്വം നൽകിയ ക്വിസ് മത്സര വിജയികൾക്ക് നിരവധി സമ്മാനങ്ങൾ വിതരണം ചെയ്തു.

 ചിഫ് പട്രോൺ  സത്താർ കുന്നിൽ, ജനറൽ സെക്രട്ടറി ഹമീദ് മധൂർ , അഡ്വൈസറി അംഗം സലാം കളനാട്,സെൻട്രൽ കമ്മിറ്റി ട്രഷറർ അസീസ് തളങ്കര, ഓർഗാനൈസിങ് സെക്രട്ടറി ഫൈസൽ സി എച്, വൈസ് പ്രസിഡന്റ്‌മാരായ സി എച് മുഹമ്മദ് കുഞ്ഞി,  ഹാരിസ് മുട്ടുംതല,  ഹസ്സൻ ബല്ല  എന്നിവർ പ്രസംഗിച്ചു.
 കുതുബുദ്ധിൻ, കുമാർ പുല്ലൂർ , നിസാർ മയ്യള , കാദർ കടവത്ത്, നിസാം മൗക്കോട് ,മുരളി മേലോത്ത്, അനുപ് , മണി പുഞ്ചാവി , സാജിദാ ഖാലിദ് , റസീന നിസാം , സെൻ്ററൽ ഭാരവാഹികൾ അഡ്വൈസറി അംഗങ്ങൾ, സെൻ്ററൽ എക്സികുട്ടിവ് അംഗങ്ങൾ ,ഏരിയ നേതാക്കൾ കെ ഇ എ മെമ്പർമാർ പങ്കെടുത്തു. വിഭവ സംവൃതമായ ഭക്ഷണത്തോട് കൂടി പരിപാടി അവസാനിച്ചു.രാജേഷ് പരപ്പ  സ്വാഗതവും കബീർ മഞ്ഞപാറ നന്ദിയും പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed