ചിറ്റൂർ: എസ്.എൻ.ഡി.പി മേട്ടുപ്പാളയം ശാഖാ വാർഷിക പൊതുയോഗം ചിറ്റൂർ യൂണിയൻ സെക്രട്ടറി കെ. ഫൽഗുനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഗുരുമന്ദിരത്തിൽ പ്രസിഡന്റ് കെ.ശിവരാമന്റെ അധ്യക്ഷതയിൽ സെക്രട്ടറി എം. വിശ്വനാഥൻ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
റിട്ട. പ്രൊഫസർ കെ.കെ. ചിദംബരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് മായപ്പൻ, ഡയറക്ടർ എൻ രാമചന്ദ്രൻ, കൗൺസിലർമാരായ കേശവൻ, കാർവർണൻ, എ.സുദേവൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.