രാജ്‌കോട്ട്‌: മൂന്നാം ജയം പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യക്ക് നിരാശ. ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി20 ക്രിക്കറ്റ്‌   മത്സരത്തിൽ ഇംഗ്ലണ്ട്  26  റൺസിന്‌ ജയിച്ചു. മൂന്നാം മത്സരത്തിൽ തോറ്റെങ്കിലും പരമ്പരയിൽ ഇന്ത്യ 2-1ന്‌ മുന്നിലാണ്‌. 
ഇം​ഗ്ലണ്ടിനായി ഓപ്പണർ ബെൻ ഡക്കെറ്റും (51) ലിയാം ലിവിങ്സ്‌റ്റണുമാണ്‌ (43) ഇംഗ്ലണ്ടിന്‌ മികച്ച സ്‌കോർ ഒരുക്കിയത്‌. ക്യാപ്‌റ്റൻ ജോസ്‌ ബട്‌ലറും (24) പിന്തുണച്ചു. അഞ്ച്‌ വിക്കറ്റെടുത്ത സ്‌പിന്നർ വരുൺ ചക്രവർത്തിയാണ്‌ സ്‌കോർ 200 കടക്കാതെ തടഞ്ഞത്‌. ഹാർദിക്‌ പാണ്ഡ്യക്ക്‌ രണ്ട്‌ വിക്കറ്റും നേടി.
എന്നാൽ ഇന്ത്യൻ ബാറ്റിങ് നിര അപ്പാടെ നിരാശപ്പെടുത്തിയ പ്രകടനമാണ് പുറത്തെടുത്തത്. സഞ്ജു സാംസൺ (3) വീണ്ടും നിരാശപ്പെടുത്തി. മൂന്നു മത്സരങ്ങളിലായി സംഞ്ജുവിന് ആകെ 34 റൺസ് നേടാനെ സാധിച്ചുള്ളു. 
അഭിഷേക്‌ ശർമ (24), സൂര്യകുമാർ യാദവ്‌ (14) തിലക്‌ വർമ (18), വാഷിങ്ടൺ സുന്ദർ (6) എന്നിവർ വേഗം മടങ്ങി. ഹാർദിക്‌ പാണ്ഡ്യ (40) പുറത്തായതോടെ ഇന്ത്യ കളി തോൽക്കുമെന്നുറപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *