ബംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ഭാര്യയുടെ പീഡനം ആരോപിച്ച് കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പീറ്റര്‍ ഗൊല്ലപ്പള്ളിയാണ് മരിച്ചത്. താനും ഭാര്യയും കഴിഞ്ഞ മൂന്ന് മാസമായി ദാമ്പത്യ പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് യുവാവ് കുറിപ്പില്‍ പറയുന്നുണ്ട്.
ഡാഡി എന്നോട് ക്ഷമിക്കണം. ‘എന്റെ ഭാര്യ പിങ്കി എന്നെ കൊല്ലുകയാണ്, അവള്‍ എന്റെ മരണം ആഗ്രഹിക്കുന്നു… എന്റെ ഭാര്യയുടെ പീഡനം കാരണം ഞാന്‍ മരിക്കുകയാണ്. പീറ്റര്‍ തന്റെ പിതാവിന് എഴുതിയ കുറിപ്പില്‍ പറയുന്നു
ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ന് പള്ളിയില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പീറ്ററിന്റെ സഹോദരന്‍ ജോയല്‍ പറഞ്ഞു.
പിങ്കി എന്ന വിളിപ്പേരുള്ള ഭാര്യ ഫീബെ തന്റെ മരണം ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം മരണക്കുറിപ്പില്‍ എഴുതിയിരുന്നുവെന്നും ജോയല്‍ പറഞ്ഞു.
‘അച്ഛന്‍ എന്നോട് ക്ഷമിക്കണം. ചേട്ടന്‍ മാതാപിതാക്കളെ നന്നായി നോക്കണം എന്നും അദ്ദേഹം എഴുതിയിരുന്നു
ഇരുവരും വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടായിരുന്നുവെന്ന് പീറ്ററിന്റെ സഹോദരന്‍ പറഞ്ഞു. വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി.
മൂന്ന് മാസമായി അവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. കേസ് ഇപ്പോഴും കോടതിയില്‍ തുടരുകയാണെന്നും ജോയല്‍ പറഞ്ഞു.