തിരുവനന്തപുരം: ആശുപത്രികൾ, ഡയഗ്നോസ്റ്റിക് ലാബുകൾ, ക്ലിനിക്കുകൾ, ഹോം കെയർ സേവനദാതാക്കൾ എന്നിവയുടെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനും ഡോക്ടർമാർക്ക് പരിചരണ ഗുണനിലവാരത്തിൽ മെച്ചങ്ങൾ വരുത്താനും നിർമിതബുദ്ധിയാൽ (എഐ) രൂപപ്പെടുത്തിയ നൂതന സോഫ്റ്റ് വെയർ അമേരിക്കൻ കമ്പനിയായ ഹെൽത്ത് സൈൻസ് കേരളത്തിൽ അവതരിപ്പിക്കുന്നു.
ഇന്ത്യയിൽ ആദ്യമായി ഈ സോഫ്റ്റ്വെയർ നടപ്പിലാക്കുന്നത് കേരളത്തിലെ പ്രമുഖ ഹോം കെയർ സേവനദാതാവായ കെയർ ആന്റ് ക്യൂർ നു വേണ്ടിയാണ്. 
ജനുവരി 28 ന് നടക്കുന്ന പ്രോഡക്ട് ലോഞ്ചിങ്ങ് ചടങ്ങിൽ മന്ത്രി പി.രാജീവ് മുഖ്യാതിഥിയാകും. ചടങ്ങിൽ ഹെൽത്ത് സെെൻസ് കമ്പനി കെയർ ആന്റ് ക്യൂറുമായി ധാരണാപത്രത്തിൽ ഒപ്പുവെക്കും. 
ഗോപിനാഥ് മുതുകാട്, ഡോ. ആർ.റിജു എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെയും സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ മറ്റ് വ്യക്തികളെയും ചടങ്ങിൽ ആദരിക്കുമെന്നും ശിവകുമാർ.പി. (ഹെൽത്ത് സെെൻസ് പ്രോഡക്ട് & ഓപ്പറേഷൻസ് ഹെഡ്),’കെയർ ആന്റ് ക്യൂർ’ മാനേജിങ് ഡയറക്ടർ ഷിജു സ്റ്റാൻലി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *