ഹൈദരബാദ്: തെലങ്കാനയിൽ മുൻ സൈനികനായിരുന്ന ഗുരുമൂർത്തി തന്റെ ഭാര്യ വെങ്കട മാധവിയെ കൊലപ്പെടുത്തിയ കേസ് ഞെട്ടലേടെയാണ് പൊതു സമൂഹം അറിഞ്ഞത്.
ഇപ്പോൾ പുതിയ വെളിപ്പെടുലുമായി അന്വേഷണ സംഘം രം​ഗത്തെത്തിയിട്ടുണ്ട്. പ്രതിക്ക് കൊലപാതകം ആസൂത്രണം ചെയ്യാൻ പ്രചോദനമായത് മലയാളത്തിൽ ഈ അടുത്ത് റിലീസ് ആയി ഇപ്പോൾ ഒടിടി യിൽ ഓടിക്കൊണ്ടിരിക്കുന്ന നസ്രിയ ബേസിൽ ജോസഫ് ചിത്രം സൂഷമദർശിനിയെന്ന സിനിമയാണെന്നാണ്. 
പ്രതി ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി, പ്രഷർ കുക്കറിലിട്ട് പാകം ചെയ്തെന്നാണ് കേസ്. അതിനു ശേഷം അയാൾ വെട്ടിയരിഞ്ഞ മൃതദേഹം ഒരു തടാകത്തിൽ വലിച്ചേറിയുകയായിരുന്നു. 
ഈ കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പല ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംശയത്തിന്റെ പേരിലാണ് ഗുരുമൂർത്തി ഭാര്യയെ കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കഷണങ്ങളാക്കി, തുടർന്ന് തെളിവുകൾ നശിപ്പിക്കാനും ഇയാൾ ശ്രമിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.
പോലീസ് അന്വേഷണം ഒടുക്കം എത്തി നിൽക്കുന്നത് ഏറ്റവും പുതിയ മലയാള സിനിമയായ സൂക്ഷ്മദർശിനിയിലാണ്. സൂക്ഷ്മദർശിനി സിനിമയിൽ നിന്നാണ് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കാനുള്ള ആശയം തനിക്ക് ലഭിച്ചതെന്ന് പ്രതി വെളിപ്പെടുത്തിയതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.
എം. സി. ജിതിൻ സംവിധാനം ചെയ്ത് ലിബിൻ ടി.ബി, അതുൽ രാമചന്ദ്രൻ എന്നിവർ ചേർന്ന് എഴുതിയ ബ്ലാക്ക്-കോമഡി മിസ്റ്ററി ത്രില്ലർ ചിത്രമാണ് സൂക്ഷ്മദർശിനി.
ഭാര്യയെ കൊന്ന്, ശരീരം വെട്ടിനുറുക്കി പാകം ചെയ്ത മുൻ കരസേനാ ഉദ്യോഗസ്ഥൻ ഗുരുമൂർത്തി, നസ്രിയ നസീമിന്റെ സൂക്ഷ്മദർശിനിയിൽ നിന്നാണ് തനിക്ക് ഈ ആശയം ലഭിച്ചതെന്ന് പറയുന്നു.
ഭർത്താവ് ആന്റണി, മകൾ കാനി, അയൽപക്കത്തെ സുഹൃത്തുക്കൾ എന്നിവരോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്ന പ്രിയദർശിനി എന്ന പ്രിയയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.
അതേസമയം, ഗ്രേസ് ബേക്കേഴ്‌സിന്റെ ഉടമയായ മാനുവൽ, പ്രായമായ അമ്മ ഗ്രേസിനൊപ്പം അവരുടെ അയൽപക്കത്തേക്ക് താമസം മാറിയെത്തുന്നു. മാനുവൽ സൗഹൃദപരവും ആകർഷകവുമായ ആളാണെങ്കിലും, പ്രിയക്ക് അയാളിൽ തോന്നുന്ന സംശയങ്ങളാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *