ജോധ്പൂർ: ബിസിനസില്‍ വഞ്ചിച്ചതിനുള്ള പ്രതികാരമായി ബിസിനസ് പങ്കാളിയുടെ മക്കളെ കൊന്നു കെട്ടിത്തൂക്കി. ശ്യാം സിങ് ഭാടിയ (70) എന്നായാളാണ് ബിസിനസ് പങ്കാളിയുടെ മക്കളായ തമന്ന (12), ശിവപാല്‍ (8) എന്നിവരെ കൊലപ്പെടുത്തിയത്. ശ്യാം കുട്ടികളെ സ്‌കൂളിൽ നിന്നും വീട്ടിലേക്ക് കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു.
ജോധ്പൂരിലെ ബോറാന്‍ഡയിലാണ് സംഭവം. കുട്ടികളെ കാണാതായതിനെ തുടർന്ന് കഴിഞ്ഞ വെളളിയാഴ്ച മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് ശ്യാമിന്റെ വാടക വീട്ടിൽ നിന്ന് കെട്ടിതൂക്കിയ നിലയിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ബിസിനസിൽ തന്നെ വഞ്ചിച്ചതിനുള്ള പ്രതികാരമായാണ് കുട്ടികളെ കൊലപ്പെടുത്തിയത് എന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് പൊലീസിന് കിട്ടി. സംഭവശേഷം പ്രതി ഒളിവിൽ പോയതായും പൊലീസ് പറഞ്ഞു.