കോട്ടയം: മലയാള സിനിമയിലേക്ക് ഒരു പുതുമുഖ നായിക എത്തുന്നു, മലയാളിയും ഡൽഹി സ്വദേശിനിയുമായ ഐശ്വര്യ നന്ദൻ ആണ് എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ  ജോമി കൈപ്പാറേട്ട് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ‘കരുതൽ’എന്ന കുടുംബ ചിത്രത്തിൽ നായികയായി എത്തുന്നത്.
 എംബിഎ ബിരുദധാരിയായ ഐശ്വര്യ നന്ദൻ ഡൽഹി സ്വദേശിനിയായ മലയാളി ആണ്. കോട്ടയം മേതരി തെങ്ങുംപള്ളിൽ കുടുംബാംഗവും ഡൽഹിയിൽ അദ്ധ്യാപികയുമായ വിജയശ്രീയുടെയും റീഗിൾ പബ്ലിക്കേഷൻ സെയിൽസ് മാനേജരുമായ നന്ദകുമാറിന്റെയും മകളാണ്.സീൻ നമ്പർ 62,പുതീർ  എന്നീ സിനിമകളിലും നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
 കരൂതലിൻ്റെ തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ സാബു ജയിംസ് കൈകാര്യം ചെയ്യുന്നു. പ്രശാന്ത് മുരളി, സിബി തോമസ്, സുനിൽ സുഖദ, ഐശ്വര്യ നന്ദൻ, മഞ്ജു പത്രോസ്, മോളി പയസ്, സ്റ്റീഫൻ ചെട്ടിക്കൻ, ജോ സ്റ്റീഫൻ, ആർ ജെ  സൂരജ്, റോബിൻ സ്റ്റീഫൻ, മാത്യു മാപ്ലേട്ട്, ജോസ് കൈപ്പാറേട്ട്, ബെയ്ലോൺഎബ്രഹാം, റിജേഷ് കൂറാനാൽ, ടോമി ജോസഫ്,മായാ റാണി, ഷെറിൻ, സ്മിതാ ലൂക്ക്, ബിജിമോൾ സണ്ണി തുടങ്ങി നിരവധി  അഭിനേതാക്കളും പുതുമുഖങ്ങളും ഈ ചിത്രത്തിൽ ഉണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ‘: ഷാലിൻ ഷിജോ കുര്യൻ പഴേംമ്പള്ളിൽ, ലൈൻ പ്രൊഡ്യൂസേഴ്സ് ‘: റോബിൻ സ്റ്റീഫൻ, മാത്യൂ മാപ്ലേട്ട്, ക്രിയേറ്റീവ് പ്രൊഡ്യൂസർ ‘: സ്റ്റീഫൻ ചെട്ടിക്കൻ, അസോസിയേറ്റ് ഡയറക്ടർ ‘; സുനീഷ് കണ്ണൻ, അസോസിയേറ്റ് ക്യാമറാമാൻ : വൈശാഖ് ശോഭന കൃഷ്ണൻ, മെയ്ക്കപ്പ് ‘: പുനലൂർ രവി, അസോസിയറ്റ് ‘: അനൂപ് ജേക്കബ്, പ്രൊഡക്ഷൻ കൺട്രോളർ ‘: ജോ സ്റ്റീഫൻ, അസിസ്റ്റന്റ് പ്രൊഡക്ഷൻ കൺട്രോളർ &പി ആർ ഓ ‘:  ബെയ്ലോൺ അബ്രാഹം, കോസ്റ്റ്യൂമർ: അൽഫോൻസ് ട്രീസ പയസ്

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed