മാള: പുത്തൻചിറ ക്ഷീര കർഷക സംഗമം പുത്തൻചിറ വ്യാപാര ഭവനിൽ നടന്നു. ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ സംഗമം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പാർട്ടി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ഡോ. വർഗ്ഗീസ് ജോർജ് അധ്യക്ഷത വഹിച്ചു.ഗ്രീൻലാൻഡ് ഫാം സ് ഡയറക്ടർ ജോജു ആൻ്റണി ക്ലാസ് നയിച്ചു.
ജോസ് താക്കോൽക്കാരൻ, അൻ്റോ തച്ചിൽ, ജോയി ചേര്യേക്കര, കെ.വി.കിഷോർ എന്നിവർ പ്രസംഗിച്ചു. സംഗമത്തിനോടനുബന്ധിച്ച് പഠന ക്ലാസും സൗജന്യ കാലിത്തീറ്റ വിതരണവും നടന്നു.