നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഒരു വയനാടന്‍ പ്രണയകഥ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. എം.കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവര്‍ ചിത്രത്തിന്റെ നിര്‍മ്മാണം.

സ്‌കൂള്‍ കാലഘട്ടങ്ങളില്‍ ആണ് കൗമാരക്കാരില്‍ കൂടുതലും പ്രണയം എന്ന മനോഹരമായ വികാരം സംഭവിക്കുന്നത്. കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ വേളയില്‍, നായകന് വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് സിനിമയുടെ ദൃശ്യാവിഷ്‌ക്കരണം. 

പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാവുന്നത്. ഒരു വയനാടന്‍ പ്രണയകഥയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മധു മാടശ്ശേരിയാണ്. 
 

പ്രണയ ഗാനങ്ങളില്‍ ഒട്ടനവധി ഹിറ്റുകള്‍ സമ്മാനിച്ച വിജയ് യേശുദാസ് തന്നെയാണ് ഈ ചിത്രത്തിലേയും ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ലെജിന്‍ ചെമ്മാനി എഴുതിയ ഗാനങ്ങള്‍ക്ക് മുരളി അപ്പാടത്ത് സംഗീതം പകരുന്നു.
എഡിറ്റിംഗ്: ഇല്യാസ്, സൗണ്ട് എഫക്ട് & മിക്‌സിങ്: കരുണ്‍ പ്രസാദ്, കല: ശിവാനന്ദന്‍, കൊറിയോഗ്രഫി: റിഷ്ധന്‍, മേക്കപ്പ്: മനോജ്. ജെ. മനു, ചീഫ് അസോസിയേറ്റ്: പ്രണവ് മോഹന്‍, അസോസിയേറ്റ് ഡയറക്ടര്‍: ഷില്‍ട്ടന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷുജാസ് ചിത്തര, ലൊക്കേഷന്‍ മാനേജര്‍: പ്രസാദ്, സന്തോഷ്, കളറിസ്റ്റ്: ഷാന്‍ ആഷിഫ്, മോഷന്‍ ഗ്രാഫിക്‌സ്: വിവേക്. എസ്, വി.എഫ്. എക്‌സ്: റാബിറ്റ് ഐ, സ്‌പോട്ട് എഡിറ്റര്‍: സനോജ് ബാലകൃഷ്ണന്‍, ടൈറ്റില്‍ ഡിസൈന്‍: സുജിത്, സ്റ്റില്‍സ്: ജാസില്‍ വയനാട്, ഡിസൈന്‍: ഹൈ ഹോപ്‌സ് ഡിസൈന്‍, സ്റ്റുഡിയോ: സൗണ്ട് ബീവറി, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *