ഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. രാജ്യതലസ്ഥാനത്തെ 70 സീറ്റുകളിലേക്കും ഫെബ്രുവരി 5 ന് വോട്ടെടുപ്പ് നടക്കും. ഫലം 8 ന് വരും.

ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി തുടര്‍ വിജയം അവകാശപ്പെടുന്നു. മറുവശത്ത് ഏറെ നാളുകള്‍ക്ക് ശേഷം ഡല്‍ഹി പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. കോണ്‍ഗ്രസും പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതിനിടയില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി .

ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് തൊഴില്‍, 24 മണിക്കൂറും ജലവിതരണം, ശുദ്ധമായ യമുന, സൗജന്യ സൗകര്യങ്ങള്‍ എന്നിവയാണ് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചത്. 
‘ഇത് കെജ്രിവാളിന്റെ ഉറപ്പാണ്, മോദിയുടെ ‘വ്യാജ’ ഉറപ്പല്ല. സാമൂഹ്യക്ഷേമ പദ്ധതികള്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, പൊതുസേവനങ്ങളിലെ പുരോഗതി എന്നിവയില്‍ ഊന്നല്‍ നല്‍കുന്നതാണ് പ്രകടനപത്രികയെന്ന് ഡല്‍ഹിയിലെ ഒരു റാലിയില്‍ ബിജെപിയെ പരിഹസിച്ചുകൊണ്ട് കെജ്രിവാള്‍ പറഞ്ഞു.

കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്നാണ് പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നത്. ഡല്‍ഹിയില്‍ ഒരാള്‍ പോലും തൊഴിലില്ലാത്തവരാകില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു

ഡല്‍ഹിയില്‍ ആരും തൊഴില്‍രഹിതരായി തുടരരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മുടെ മക്കള്‍ പഠിച്ച് ജോലി കിട്ടാതെ വരുമ്പോള്‍ അത് വലിയ കുഴപ്പമുണ്ടാക്കുന്നു’ എന്ന് അദ്ദേഹം പറഞ്ഞു.
യമുന വൃത്തിയാക്കുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്ന് സമ്മതിച്ച കെജ്രിവാള്‍, തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ നദി വൃത്തിയാക്കുമെന്ന് ഉറപ്പുനല്‍കി

By admin

Leave a Reply

Your email address will not be published. Required fields are marked *