ഡൽഹി: ബുരാരിയിൽ ഓസ്‌കാർ പബ്ലിക് സ്‌കൂളിന് സമീപം നാല് നില കെട്ടിടം തകർന്നുവീണു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഫ്ലാറ്റ് കെട്ടിടമാണ് തകർന്നതെന്നും നിരവധി താമസക്കാർ ഇതിൽ കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കെട്ടിടത്തിൻ്റെ ബലഹീനതയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. രാത്രി നടന്ന അപകടമായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.
അപകടത്തിൻ്റെ കാരണം അറിവായിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഡിഎഫ്എസ് മേധാവി അതുൽ ഗാർഗ് വ്യക്തമാക്കി. ഇപ്പോൾ രക്ഷാപ്രവർത്തനത്തിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.