​ഗുരുവായൂർ: തൃശൂരിൽ പാപ്പാനോട് ഇടഞ്ഞ് ആന പുറപ്പെട്ട് പോയി. ഇന്ന്  വൈകീട്ട് 6.30 യോടെയായിരുന്നു സംഭവം. മണലൂർ സ്വദേശിയുടെയാണ് പാട്ടത്തിനെടുത്ത ചിറക്കാട്ട് നീലകണ്ഠൻ എന്ന ആന പുത്തനങ്ങാടിയിലെ വീട്ടിൽ വച്ച് കുളിപ്പിക്കാൻ നിർത്തിയതിനിടെ ഇടഞ്ഞ് നടക്കുകയായിരുന്നു. 
സംസ്ഥാന പാതയിലൂടെ നടന്നു നിങ്ങിയ ആനയെ അനിഷ്ട സംഭവങ്ങളില്ലാതെ ഒന്നര മണിക്കൂറിന് ശേഷം തളച്ചു. മണലൂർ ഗുരുവായൂർ റോഡിൽ നിന്ന് ആന കാഞ്ഞാണി സെൻ്റർ വഴി സംസ്ഥാന പാതയിലൂടെ തൃശൂർ ഭാഗത്തേക്ക് നീങ്ങി. ആന കടന്നു പോയ വഴികളിൽ ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ആന വഴിയിൽ വാഹനങ്ങൾക്കോ യാത്രക്കാർക്കോ ഉപദ്രവമുണ്ടാക്കിയില്ല. 
കുറച്ചു ദൂരം പിന്നിട്ടപ്പോൾ വഴിയിൽ വച്ച് ആനയെ പാപ്പാൻമാർ അനുനയിപ്പിച്ച് നിർത്തുകയായിരുന്നു. വെള്ളവും ഭക്ഷണവും കൊടുത്തു. വൻ ജനാവലിയായിരുന്നു ആനയുടെ പുറകിൽ ഒപ്പം സഞ്ചരിച്ചത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *