പാലക്കാട് : കൂടല്ലൂർ പുളിക്കൽ മുഹമ്മദ് കുട്ടി മാസ്റ്റർ (76) നിര്യാതനായി. പട്ടിത്തറ ജി.എൽ.പി. സ്കൂളിലെ റിട്ട. അറബിക് അദ്ധ്യാപകനായിരുന്നg. മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതൃനിരയിൽ സജീവമായി പ്രവർത്തിച്ചു.
കൂടല്ലൂർ മുനീറുൽ ഇസ്ലാം മദ്രസ മാനേജിങ്ങ് കമ്മിറ്റി പ്രസിഡന്റായി, ശിഹാബ് തങ്ങൾ റിലീഫ് സെൽ ജനറൽ കൺവീനറായി, കൂടല്ലൂർ സി.എച്ച്. സെന്റർ വൈസ് ചെയർമാനായി, എസ്.വൈ.എസ് സംസ്ഥാന കൗൺസിലറായി, കൂടല്ലൂർ അൽ ഹിലാൽ ഇംഗ്ലീഷ് സ്കൂൾ, മൂന്നുമൂല ദാറുൽ അൻവാർ യത്തീംഖാന, കോടനാട് സിദ്ദീഖുൽ അക്ബർ യത്തീംഖാന തുടങ്ങിയ നിരവധി സ്ഥാപനങ്ങളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു.
ഭാര്യ: ആയിഷക്കുട്ടി. മക്കൾ: അബ്ദുൽ ജലീൽ, സാജിദ്, മുഹമ്മദ് ജാബിർ (അജ്മാൻ), മുഹമ്മദ് റാശിദ് (ബഹ്റൈൻ). മരുമക്കൾ: വി.പി. മൊയ്തീൻ കുട്ടി (കൊടുമുണ്ട), സജ്‌ന, ജുമൈല, മുബീന. സഹോദരങ്ങൾ: പരേതനായ അബ്ദുറഹ്മാൻ മുസ്ലിയാർ, പി. അബ്ദുള്ളക്കുട്ടി
ഖബറടക്കം ജനുവരി 28-ന് രാവിലെ 11 മണിക്ക് കൂടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടും.