പട്‌ന: വീടിന്റെ ടെറസിലിരുന്ന് പഠിച്ചുകൊണ്ടിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുരങ്ങന്‍മാര്‍ കൂട്ടമായി ആക്രമിച്ചു കൊലപ്പെടുത്തി.
കുരങ്ങൻമാരുടെ ആക്രമണത്തിനിടെ കുട്ടി ടെറസില്‍ നിന്ന് താഴെ വീണിരുന്നു. ഇതാണ് വീഴിചയുടെ ആഘാതത്തിലാണ് മരണം സമഭവിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ബിഹാറിലെ മഘര്‍ ഗ്രാമത്തിലാണ് സംഭവം. പ്രിയ കുമാര്‍ എന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പെണ്‍കുട്ടിയുടെ തലയുടെ പിന്‍ഭാഗത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിരുന്നു.