മുംബൈ: ചെക്ക് മടങ്ങിയ കേസിൽ ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമയ്ക്ക് മൂന്നു മാസം തടവ്. പരാതിക്കാരന് 3.72 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മുംബൈ അന്ധേരി മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. കേസിൽ വിചാരണയ്ക്കു ഹാജരാകാത്തതിനാൽ വർമയ്ക്കെതിരേ ജാമ്യമില്ലാ വോറന്‍റും പുറപ്പെടുവിച്ചു. ഏഴു വർഷം പഴക്കമുള്ള കേസിൽ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാൻ വർമയോടു നിർദേശിച്ചിരുന്നു. എന്നാൽ, അദ്ദേഹം ഹാജരായില്ല. 2018ൽ ശ്രീ എന്ന കമ്പനിയാണ് രാംഗോപാൽ വർമയുടെ കമ്പനിക്കെതിരേ കോടതിയെ സമീപിച്ചത്. 2022ൽ വർമയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1