മുംബൈ: താനെയിലെ ബഹുനിലക്കെട്ടിടത്തിലെ 13 -ാം നിലയില്‍ നിന്ന് വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. രണ്ട് വയസ് പ്രായമുള്ള കുട്ടിയാണ് യുവാവിന്റെ പെട്ടെന്നുള്ള ഇടപെടല്‍ കൊണ്ട് രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഭാവേഷ് മാത്രെ എന്നയാളാണ് കുട്ടിയെ രക്ഷിച്ചത്.
വീഡിയോ കാണാം :
MIRACLE IN THANE
A shocking video shows a man catching a two-year-old child who fell from the 13th floor of a building while playing in Thane. The child however sustained only minor injuries.#Maharashtra #Thane #survival #Hero pic.twitter.com/m1ufarIbZ3— Salar News (@EnglishSalar) January 26, 2025
ഇന്റര്‍നെറ്റിലെ പല പല ഹാന്റിലുകള്‍ വഴി പോസ്റ്റ് ചെയ്യപ്പെടുന്ന വീഡിയോ വഴി യുവാവിന് പ്രശംസകളുടെ പ്രവാഹമാണ്. റിയല്‍ ഹീറോ എന്ന കമന്റാണ് കൂടുതലും. കഴിഞ്ഞയാഴ്ച ദേവിചപടയില്‍ വച്ചാണ് അത്ഭുതകരമായ ഈ സംഭവം നടന്നതെന്നും കുട്ടിക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളതെന്നും അധികൃതർ അറിയിച്ചു.
ഭാവേഷ് മാത്രെ കുട്ടിയെ പിടിക്കാൻ ഓടുന്നത് വീഡിയോയില്‍ കാണാം. പൂർണ്ണമായി കുഞ്ഞിനെ പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും കയ്യ് കൊണ്ട് താങ്ങിയത് വീഴ്ചയുടെ ആഘാതം കുറച്ചു. പതിമൂന്നാം നിലയിലെ ഫ്‌ളാറ്റിൻ്റെ ബാൽക്കണിയിൽ കളിക്കുന്നതിനിടെ കുട്ടി വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
താൻ കെട്ടിടത്തിനരികിലൂടെ കടന്നുപോകുകയായിരുന്നുവെന്നും കുട്ടി പെട്ടെന്ന് വീഴുന്നത് കണ്ടപ്പോള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ലെന്നും ഭാവേഷ് പറഞ്ഞു. ധീരതയ്ക്ക് മനുഷ്യത്വത്തിനുമപ്പുറം വലിയ മതമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഓസ്കാര്‍ ലെവല്‍ അഭിനയം ! ഒന്നു തൊട്ടാല്‍ അഭിനയമുണരും; ഈ പാമ്പ് ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍