ഐഎസ്ആര്‍ഒയില്‍ മറ്റൊരു മലയാളിത്തിളക്കം; എം മോഹന്‍ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്‍റർ മേധാവി

തിരുവനന്തപുരം: ഐഎസ്ആ‌‌‌ർഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്‍റർ (LPSC) മേധാവിയായി മലയാളി ശാസ്ത്രജ്ഞന്‍ എം മോഹനെ നിയമിച്ചു. എൽപിഎസ്‍സി മേധാവിയായിരുന്ന ഡോ. വി നാരായണൻ ഐഎസ്ആർഒ ചെയർമാനായതിനെ തുടർന്നുണ്ടായ ഒഴിവിലാണ് എം മോഹനന്‍റെ നിയമനം. തിരുവനന്തപുരം വലിയമലയിലെ എൽപിഎസ്‍സിയാണ് വികാസ് എഞ്ചിനും ക്രയോജനിക് എഞ്ചിനുകളും അടക്കം ഇസ്രൊയുടെ എല്ലാ റോക്കറ്റ് എഞ്ചിനുകളും വികസിപ്പിക്കുന്നത്.

ആലപ്പുഴ സ്വദേശിയായ എം മോഹൻ നിലവിൽ വിഎസ്എസ്‍സിയിൽ പ്രൊജക്ട്സ് വിഭാഗം മേധാവിയാണ്. ഇതിന് മുമ്പ് ഗഗൻയാൻ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്‍ററിന്‍റെ മേധാവിയായിരുന്നു. ജിഎസ്എൽവി എഫ് 8, എഫ് 11 ദൗത്യങ്ങളുടെ മിഷൻ ഡയറക്ടറായിരുന്നു എം മോഹന്‍. ചന്ദ്രയാൻ ഒന്ന് മൂൺ ഇംപാക്ട് പ്രോബിന്‍റെ സിസ്റ്റം ലീഡറുടെ ചുമതലയും എം മോഹൻ വഹിച്ചിട്ടുണ്ട്. 

Read more: കന്യാകുമാരിയിലെ ഗ്രാമത്തിൽ നിന്ന് ഐഎസ്ആര്‍ഒ തലപ്പത്തേക്ക്; ഡോ. വി നാരായണന്‍ ഇസ്രൊയുടെ ‘എഞ്ചിന്‍’

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin