കൊച്ചി: മോഹൻലാനെ നായകനാക്കി പ്രഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാന്റെ ടീസർ പുറത്ത്. മലയാളത്തിനു പുറമെ തമിഴ് ഹിന്ദി തെലുങ്ക് കന്നഡ ഭാഷകളിലാണ് ടീസർ റിലീസ് ചെയ്തത്. ചിത്രം മാർച്ച് 27ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.
പൃഥ്വിരാജ് സംവിധായക വേഷത്തിൽ അരങ്ങേറിയ ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന്റെ സീക്വൽ ആയി ഇറങ്ങുന്ന എമ്പുരാൻ ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് ടീസർ പുറത്തിറങ്ങുകയെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
ലൂസിഫറിന്റെ വൻ വിജയത്തിനു ശേഷം അബ്റാം ഖുറേഷിയായി മോഹൻലാൽ എത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കികാണുന്നത്.
മുരളി ഗോപിയാണ് തിരക്കഥ. ഛായാഗ്രഹണം: സുജിത്ത് വാസുദേവ്. സംഗീതം: ദീപക് ദേവ്, എഡിറ്റിംഗ്: അഖിലേഷ് മോഹൻ, കലാസംവിധാനം: മോഹൻദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സുരേഷ് ബാലാജി, ജോർജ് പയസ്,
പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വാവ, ക്രിയേറ്റീവ് ഡയറക്ടർ: നിർമൽ സഹദേവ്, സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ, ആക്ഷൻ ഡയറക്ടർ: സ്റ്റണ്ട് സിൽവ.