ന്യൂഡൽഹി . മാംസാഹാരങ്ങൾ ക്കു പുറമേ, മറ്റ് ഉൽപന്നങ്ങൾ ക്കു കൂടി ഹലാൽ സാക്ഷ്യപത്രം നൽകുന്ന രീതിയിൽ കേന്ദ്രസർ ക്കാർ വിയോജിപ്പറിയിച്ചു. ഇക്കാര്യത്തിൽ വിശ്വാസമില്ലാത്ത ആളുകൾക്കു വലിയ തുക നൽകേണ്ടിവരുമെന്ന് സോളിസി റ്റർ ജനറൽ തുഷാർ മേത്ത വാദി ച്ചു.
ഹലാൽ സർട്ടിഫിക്കേഷൻ തുടരാൻ അനുവദിക്കുന്നത് എന്തിനാണെന്നും അദ്ദേഹം സുപ്രീം കോടതിയിൽ ചോദിച്ചു. മാംസാഹാരം ഹലാൽ സർട്ടി ഫിക്കറ്റോടെ വിൽക്കുന്നതിൽ എതിർപ്പില്ലെന്നും സിമന്റിനും കു പ്പിവെള്ളത്തിനും വരെ ഹലാൽ സാക്ഷ്യപ്രതമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മാംസാഹാരത്തിനു മാത്രമുള്ളതല്ല ഹലാൽ സർട്ടിഫിക്കേഷനെന്നും ഇതു കേന്ദ്ര സർക്കാരിന്റെ നയത്തിൽ വ്യക്തമാണെന്നും ഹർജിക്കാർ മറുപടി നൽകി. ഹലാൽ സാക്ഷ്യപത്രം നൽകുന്ന രീതി നിരോധിച്ച ഉത്തർപ്രദേശ് സർക്കാർ നടപടിക്കെതിരായ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി മാർച്ച് 24നു പരിഗണി ക്കാൻ മാറ്റി.https://eveningkerala.com/images/logo.png