കൊണ്ടോട്ടി പുളിക്കൽ കണ്ണം വെട്ടിക്കാവിൽ രാത്രി നിർത്തിയി ട്ടിരുന്ന ബസിനു നാശനഷ്ടം വരുത്തിയ കേസിൽ 3 പേരെ ചെയ്തു. ചാലിയം മുരുകല്ലി ങ്ങൽ പണിക്കോട്ടുപറമ്പിൽ വിഥുൻ നാഥ് (21), ചേലേമ്പ്ര കൊള ക്കാട്ടുചാലി അമൽ (24), ചാലിയം മുരുകല്ലിങ്ങൽ എങ്ങാട്ടിൽ പറമ്പ രാഗേഷ് (36) എന്നിവരാണ് അറസ്‌റ്റിലായത് .ഈ മാസം 7നു പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം പെയ്ന്റ് റിമൂവർ ഉപയോഗിച്ച്, കണ്ണംവെട്ടിക്കാവിൽ നിർത്തിയി ട്ടിരുന്ന ത്രീ സ്റ്റാർ ബസിന്റെ പെയ്ൻറ് നശിപ്പിച്ച് വൻതുക നാ ശനഷ്ടം വരുത്തിയെന്നാണു കേസ് ഉടൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പൊലീസ് പ്രതികളിലേക്ക് എത്തിയത്. ഒരു മാസം മുൻപ് രാമനാട്ടുകരയിൽ ബസുകൾ തമ്മിൽ ഉരസിയ സംഭവമുണ്ടായിരുന്നു. അതു പരിഹരിച്ചിരുന്നെങ്കിലും തുടർന്നുണ്ടായ പകയാണു സംഭവത്തിനു കാരണമെന്നു സിഐ പറഞ്ഞു പ്രതികളെ സംഭവസ്‌ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. https://eveningkerala.com/images/logo.png