മുംബൈ: മകൻ ജുനൈദിന്‍റെ വരാനിരിക്കുന്ന ചിത്രമായ ലൗയാപ് പ്രമോഷനിലാണ് നടന്‍ ആമിർ ഖാൻ. തന്‍റെതല്ലാത്ത സിനിമ പ്രമോട്ട് ചെയ്യില്ലെന്ന നയം ലംഘിച്ചാണ് ആമിര്‍ ഈ ചിത്രത്തിനായി ഓടി നടക്കുന്നത്.പ്രമോഷന്‍റെ ഭാഗമായി ബിഗ് ബോസ് 18-ലെ വീക്കെന്‍റ് എപ്പിസോഡിലും എത്തി ആമീര്‍ ഒപ്പം ജുനൈദും ചിത്രത്തിലെ നായിക ഖുഷി കപൂറും ഉണ്ടായിരുന്നു.
ബിഗ്ബോസില്‍ എത്തിയപ്പോള്‍ ആമിറും ഷോ അവതാരകനായ സൂപ്പര്‍താരം സൽമാന്‍ ഖാനും കാമുകിമാരെയും റിലേഷന്‍ഷിപ്പ് സംബന്ധിച്ചും നടത്തിയ രസകരമായ തമാശയും അതില്‍ ജുനൈദിന്‍റെ രസകരമായ കമന്‍റും ഇപ്പോള്‍ വൈറലാകുകയാണ്.
പുതിയ കാമുകി ഉണ്ടോ എന്നാണ് സൽമാൻ ഖാൻ ആമിർ ഖാനോട് കളിയാക്കി ചോദിച്ചത്. അത് അറിയാന്‍ ഫോണുകൾ കൈമാറാൻ നിർദ്ദേശിച്ച് ആമിറിന്‍റെ മകൻ ജുനൈദ് ഇതില്‍ ഇടപെട്ടും. താനും സൽമാനും രണ്ടാം ക്ലാസിൽ സഹപാഠികളായിരുന്നുവെന്ന് തങ്ങളുടെ കുട്ടിക്കാലത്തെ ഓർമ്മകൾ അയവിറക്കി ആമിർ വെളിപ്പെടുത്തി.
എപ്പിസോഡിനിടെ, ജുനൈദ് സല്‍മാന്‍റെയും ആമിറിന്‍റെയും സൗഹൃദം പരീക്ഷിക്കുന്നതിനായി ഒരു രസകരമായ ഗെയിം കളിക്കാൻ പറഞ്ഞു. ഇരുവരും പരസ്പരം അവരുടെ ഫോണുകൾ കൈമാറാൻ ആവശ്യപ്പെട്ടു.
“ഞാന്‍ ഈ കളിക്കില്ല” എന്ന് ആദ്യം പ്രതിഷേധിച്ചത് സൽമാനാണ്. എന്നാല്‍ ആമിര്‍ അതിന് തയ്യാറായിരുന്നു. സല്‍മാനെ ആമിര്‍ നിര്‍ബന്ധിച്ചപ്പോള്‍ സല്‍മാന്‍ പറഞ്ഞത് ഇതാണ് “എന്നെ വിട്ടേക്കൂ, നിങ്ങൾ സെറ്റില്‍ഡായ ആളാല്ലെ, നിങ്ങൾ രണ്ട് തവണ വിവാഹം കഴിച്ചു, നിങ്ങൾക്ക് കുട്ടികളുണ്ട്, എനിക്ക് അതൊന്നും ഇല്ല”
എന്നാല്‍ ഒടുവിൽ രണ്ടുപേരും ഫോണ്‍ കൈമാറി സൽമാൻ മനസ്സില്ലാമനസ്സോടെ തന്‍റെ ഫോൺ ആമിറിന് കൈമാറി ആമിറിന്‍റെ ഫോണ്‍ വാങ്ങി. “നിങ്ങൾക്ക് ഒരു പുതിയ കാമുകി ആയോ?” സൽമാൻ ഫോണിലെ മെസേജ് നോക്കി ആമിറിനോട് ചോദിച്ചു.
“എന്‍റെ ഫോൺ നോക്കൂ, ഉത്തരം കിട്ടും” എന്നാണ് ആമിർ മറുപടി നൽകിയത്. രണ്ട് സൂപ്പർതാരങ്ങളും ഫോണ്‍ നോക്കുമ്പോള്‍, ജുനൈദിന്‍റെ ആമിറിന്‍റെ ഫോൺ കാണുമ്പോഴാണ് തന്‍റെ ഫോൺ എത്ര ഡ്രൈ ആണെന്ന് തോന്നുന്നത് എന്ന് സൽമാൻ തമാശയായി പറഞ്ഞു. ഇതില്‍ മൊത്തം നിങ്ങളുടെ മുന്‍ഭാര്യമാരുടെ മെസേജ് ആണല്ലോ എന്നും സല്‍മാന്‍ ചോദിക്കുന്നു. രണ്ട് മുൻ ഭാര്യമാരുടെ സന്ദേശങ്ങൾ മാത്രമേ അതില്‍ കാണൂവെന്ന് ജുനൈദും സല്‍മാനോട് പറയുന്നു.
റൊമാന്‍റിക് കോമഡി ചിത്രം ലൗയാപ് തമിഴ് ചിത്രം ലൗടുഡേയുടെ റീമേക്കാണ്. ലൗടുഡേ നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്മെന്‍റ് ചിത്രത്തിലെ നിര്‍മ്മാണ പങ്കാളികളാണ്.
അദ്വേത് ചന്ദന്‍ ആണ് ലൗയാപ് സംവിധാനം ചെയ്യുന്നത്. 2025 ഫെബ്രുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജുനൈദ് ഖാന്‍റെയും ഖുഷിയുടെയും ആദ്യത്തെ തീയറ്റര്‍ റിലീസായി മാറുകയാണ് ചിത്രം. നെറ്റ്ഫ്ലിക്സില്‍ റിലീസായ ചരിത്ര ചിത്രം മഹാരാജിലെ വേഷത്തിന് ശേഷം റൊമാന്‍റിക് കോമഡി വിഭാഗത്തിലേക്കുള്ള ജുനൈദിന്‍റെ ആദ്യ ചുവടുവെപ്പാണ് ചിത്രം.
‘വനനശീകരണം, നാട്ടുകാരനെ തല്ലി ആശുപത്രിയിലാക്കി’:ഋഷഭ് ഷെട്ടിയുടെ കാന്താര 2 ഷൂട്ടിംഗ് വിവാദത്തിൽ
‘ഞങ്ങളെ ഫെയ്മസ് ആക്കിയതിന് നന്ദി’; ഇപ്പോഴും ട്രോളുന്നവരോട് ക്രിസിനും ദിവ്യയ്ക്കും പറയാനുള്ളത്