ഡൽഹി: ഛത്തീസ്ഗഡിലെ ഗരിയബന്ദ് ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 14 പേരിൽ ഒരു കോടി രൂപ വിലയിട്ടിരുന്ന ഒരു മാവോയിസ്റ്റും ഉൾപ്പെട്ടതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 
തലയ്ക്ക് ഒരു കോടി വിലയിയിട്ടിരുന്ന മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായ ജയറാം എന്ന ചലപതിയാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഛത്തീസ്ഗഢ്-ഒഡീഷ അതിർത്തിയിലെ ഒരു വനത്തിൽ തിങ്കളാഴ്ച നടന്ന ആക്രമണത്തിലാണ് 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. 

ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), ഛത്തീസ്ഗഢിൽ നിന്നുള്ള കോബ്ര, ഒഡീഷയിൽ നിന്നുള്ള സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) തുടങ്ങിയവയുടെ സംയുക്ത സംഘം ഓപ്പറേഷനിൽ പങ്കെടുത്തു.
ഒഡീഷയിലെ നുവാപാഡ ജില്ലയുടെ അതിർത്തിയിൽ നിന്ന് വെറും അഞ്ച് കിലോമീറ്റർ അകലെയുള്ള ഛത്തീസ്ഗഡിലെ കുലരിഘട്ട് റിസർവ് വനത്തിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു.

കൊല്ലപ്പെട്ടവരുടെ പക്കൽ നിന്നും ഒരു സെൽഫ് ലോഡിംഗ് റൈഫിൾ ഉൾപ്പെടെ നിരവധി തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തതായി ഒരു സുരക്ഷസേന വ്യക്തമാക്കി.

ഈ ഏറ്റുമുട്ടൽ “നക്സലിസത്തിനെതിരായ മറ്റൊരു ശക്തമായ പ്രഹരം” എന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രം​ഗത്തെത്തി.  

2026 മാർച്ചോടെ മാവോയിസ്റ്റുകളെ പൂർണമായി ഉന്മൂലനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Another mighty blow to Naxalism. Our security forces achieved major success towards building a Naxal-free Bharat. The CRPF, SoG Odisha, and Chhattisgarh Police neutralised 14 Naxalites in a joint operation along the Odisha-Chhattisgarh border. With our resolve for a Naxal-free…
— Amit Shah (@AmitShah) January 21, 2025

“നക്സൽ രഹിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ നമ്മുടെ സുരക്ഷാ സേന വലിയ വിജയം കൈവരിച്ചു. സിആർപിഎഫ്, എസ്ഒജി ഒഡീഷ, ഛത്തീസ്ഗഡ് പോലീസ് എന്നിവർ ഒഡീഷ-ഛത്തീസ്ഗഡ് അതിർത്തിയിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ 14 നക്സലൈറ്റുകളെ ഇല്ലാതാക്കാൻ സാധിച്ചു,” എന്ന് അമിത് ഷാ എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.  
 

By admin

Leave a Reply

Your email address will not be published. Required fields are marked *