ചന്ദ്രന്‍ ഭൂമിയുടെ കുഞ്ഞനിയന്‍ തന്നെ! ചന്ദ്രന്‍റെ ഉത്ഭവം ഭൂമിയിൽ നിന്നെന്ന് പുതിയ പഠനം

ഗോട്ടിംഗൻ: ചന്ദ്രന്‍ എങ്ങനെയാണ് രൂപപ്പെട്ടതെന്ന സംശയം ശാസ്ത്രലോകത്തെ ചിന്തിപ്പിക്കാൻ തുടങ്ങിയിട്ട് നാളെറെയായി. ഇപ്പോഴിതാ ചന്ദ്രന്‍റെ രൂപീകരണത്തെക്കുറിച്ചും ഭൂമിയുടെ ജല ഉത്ഭവത്തെക്കുറിച്ചുമുള്ള അന്വേഷണങ്ങൾ സജീവമാവുകയാണ്. അടുത്തിടെ ഗോട്ടിംഗൻ സർവ്വകലാശാലയിലെയും മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോളാർ സിസ്റ്റം റിസർച്ചിലെയും (എംപിഎസ്) ഗവേഷകർ നടത്തിയ പഠനം ഏറെ ശ്രദ്ധ നേടിയിരുന്നു. ചന്ദ്രന്‍റെയും ഭൂമിയുടെയും സാമ്പിളുകള്‍ വിശകലനം നടത്തിയ ഇവര്‍ ഭൂമിയുടെ ആവരണ വസ്തുക്കളിൽ നിന്നാണ് ചന്ദ്രൻ രൂപപ്പെട്ടതെന്ന് വാദിക്കുന്നു.

പ്രോട്ടോപ്ലാനറ്റ് ചന്ദ്രന്‍റെ ഘടനയിൽ ഗണ്യമായ സംഭാവന നൽകിയെന്ന ദീർഘകാലമായുള്ള സിദ്ധാന്തത്തിന് വെല്ലുവിളി ഉയർത്തുന്നതാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ.

Read more: ആകസ്‌മികം! വീട്ടുമുറ്റത്ത് ഉഗ്ര ശബ്ദത്തോടെ ഉല്‍ക്കാശില വീണു; വീഡിയോ ഡോര്‍ ക്യാമറയില്‍ പതിഞ്ഞു

പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് 14 ചാന്ദ്ര സാമ്പിളുകളിൽ നിന്നുള്ള ഓക്സിജൻ ഐസോടോപ്പുകളും 191 ഭൗമ അളവുകളും ലേസർ ഫ്ലൂറിനേഷൻ ഉപയോഗിച്ച് വിശകലനം നടത്തി. ചന്ദ്രനിൽ നിന്നും ഭൂമിയിൽ നിന്നുമുള്ള ഓക്സിജൻ-17 ഐസോടോപ്പുകൾ തമ്മിൽ അടുത്ത ഐസോടോപ്പിക് സാമ്യം ഇതില്‍ തിരിച്ചറിഞ്ഞു. ശതകോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയുമായി കൂട്ടിയിടിച്ചതായി വിശ്വസിക്കപ്പെടുന്ന പ്രോട്ടോപ്ലാനറ്റായ തിയയുടെ പ്രധാന സംഭാവനയാണ് ചന്ദ്രന്‍റെ ഘടനയ്ക്ക് കാരണമെന്ന കണ്ടെത്തലിന് വിരുദ്ധമാണ് പുതിയ പഠനം. 

ഭൂമിയിലെ ജലത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള പുതിയ ചർച്ചകളും തലപൊക്കിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, പരക്കെ അംഗീകരിക്കപ്പെട്ട വെനീർ ഇവന്‍റ് സിദ്ധാന്തം അനുസരിച്ച് ചന്ദ്രന്‍റെ രൂപീകരണത്തിന് ശേഷമുണ്ടായ ആഘാതങ്ങളിലൂടെയാണ് ഭൂമിയിൽ വെള്ളം എത്തിയത്. പുതിയ പഠനം ഇതിനും വിരുദ്ധമാണ്. ഭൂമിയുമായുള്ള ഐസോടോപ്പിക് സാമ്യവും ആവശ്യത്തിന് ജലാംശവുമുള്ള ഉൽക്കകളുടെ ഒരു വിഭാഗമായ എൻസ്റ്റാറ്റൈറ്റ് കോണ്‍ട്രൈറ്റുകളുടെ സംഭാവനയാണ് ഭൂമിയിലെ ജലമെന്ന മുന്‍ തിയറികള്‍ക്ക് വിരുദ്ധമാണ് പുതിയ കണ്ടെത്തല്‍. 

Read more: ലോകത്തിലെ ഏറ്റവും മികച്ച ദൂരദര്‍ശിനി പ്രകാശമലിനീകരണ ഭീതിയില്‍; കാരണം അമേരിക്കന്‍ കമ്പനി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin