പാലാ : ഒരു പെണ്ണു നടന്നു പോകുമ്പോള്‍ മറ്റുള്ളവര്‍ക്ക് അവരോട് തോന്നേണ്ട വികാരം എന്താണ് ?. ബഹുമാനം തോന്നണോ അതോ കാമം തോന്നണോ?.
ഇതു രണ്ടും സ്ത്രീകളുടെ വസ്ത്രധാരണ രീതിക്കനുസരിച്ചിരിക്കുമെന്ന് അറിയപ്പെടുന്ന മോട്ടിവേഷന്‍ സ്പീക്കറും ഫിലോകാലിയ എന്ന പ്രസ്ഥാനവുമായി മുന്നോട്ടു പോകുന്ന ജിജി മാരിയോ.
ബഹുമാനം ലഭിക്കുന്നതു നമ്മുടെ പെരുമാറ്റം പോലെയിരിക്കും. ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പെണ്‍കുട്ടികള്‍ ശരീരത്തിന്റെ അവിടെയും ഇവിടെയും ഒക്കെ കാണിച്ചു പോസ്റ്റിടുമ്പോള്‍ ആളുകള്‍ക്കു തന്നോട് ബഹുമാനം തോന്നും സ്‌നേഹം തോന്നും എന്നൊക്കെ വിചാരിക്കും.
പക്ഷേ, തോന്നുക പുച്ഛമാണ്. അവര്‍ ആസ്വദിക്കുകയാണ് ചെയ്യുക. മുറിക്കകത്ത് ആ ചിത്രം കൊണ്ടുപോയി അവര്‍ സ്വയംഭോഗം ചെയ്യും. വേറെ ഒന്നും നടക്കില്ല. നമ്മുടെ ശരീരം ഒരാള്‍ക്ക് വൃത്തികേടു ചെയ്യാനുള്ള ശരീരമാക്കി മാറ്റരുത്.
ആളുകള്‍ നമ്മുടെ ശരീരം കാഴ്ചയില്‍ പോലും ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ നെഗറ്റീവ് എനര്‍ജി നമ്മളില്‍ വന്നു ചേരുമെന്നും ജിജി മാരിയോ യുവാക്കളോട് പറയുന്നു.
യുവ ജനങ്ങള്‍ക്കായി നടത്തിയ മോട്ടിവേഷന്‍ പരിപാടിയിലായിരുന്നു സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജിജി മാരിയോയുടെ ഉപദേശം.