ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളിൽ ഒന്നായ ഭാരതി എയർടെലും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖല നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ബജാജ് ഫിനാൻസും എൻബിഎഫ്‌സിയും ചേർന്ന് സാമ്പത്തിക സേവനങ്ങൾക്കായുള്ള ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിനും ലാസ്റ്റ് മൈൽ ഡെലിവറിയിൽ മാറ്റങ്ങൾ വരുത്തുന്നതിനുമായുള്ള കമ്പനിയ്‌ക്കായി പങ്കാളിത്തം പ്രഖ്യാപിച്ചു. 370 മില്യൺ വരുന്ന എയർടെലിൻ്റെ ഉപഭോക്തൃ അടിത്തറയും, 12 ലക്ഷത്തിലധികം ശക്തമായ വിതരണ ശൃംഖലയും, ബജാജ് ഫിനാൻസിൻ്റെ വൈവിധ്യമാർന്ന 27 ഉൽപ്പന്ന ലൈനുകൾ, 5,000 ലധികം ശാഖകൾ 70,000-ത്തിലധികം ഫീൽഡ് ഏജൻ്റുമാർ എന്നിവരുൾപ്പെടുന്ന വിതരണ ശൃംഖലയും ഒന്നിച്ചു ചേർക്കുന്ന ഇത്തരത്തിലുള്ള ആദ്യ പങ്കാളിത്തമാണിത്.
തടസ്സങ്ങളില്ലാത്തതും സുരക്ഷിതവുമായ ഉപഭോക്തൃ അനുഭവത്തിനായി എയർടെൽ തുടക്കത്തിൽ ബജാജ് ഫിനാൻസിൻ്റെ റീട്ടെയിൽ ഫിനാൻഷ്യൽ ഉൽപ്പന്നങ്ങൾ എയർടെൽ തങ്ങളുടെ താങ്ക്സ് ആപ്പിലും പിന്നീട് രാജ്യവ്യാപകമായ സ്റ്റോറുകളുടെ നെറ്റ്‌വർക്കിലൂടെയും നൽകും.