തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ മിണ്ടാതിരിക്കുന്ന പാര്‍ട്ടി അല്ലെന്നും വിവാദ വനനിയമ ഭേദഗതിയിലടക്കം പരിഹാരം കാണാന്‍ സാധിച്ചത് പാര്‍ട്ടി ഇടപെടല്‍ തന്നെയാണെന്നും കേരളകോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എംപി.
വനംഭേഗതിയില്‍ ഉദ്യോഗസ്ഥര്‍ മന്ത്രിയെ തെറ്റിധരിപ്പിച്ചു. ജാഗ്രതയോടെ വേണമായിരുന്നു കരട് ബിൽ തയ്യാറാക്കേണ്ടിയിരുന്നത്, അതുണ്ടായില്ല.
ഭേദഗതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്താണെന്ന് മുഖ്യമന്ത്രിയെ മനസിലാക്കിക്കാന്‍ ആദ്യം താന്‍ നേരിട്ട് ഒരു കരട് നിര്‍ദേശം തയ്യാറാക്കി മുഖ്യമന്ത്രിക്കു നല്കി.

തുടര്‍ന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ബില്ലിലെ ഓരോ കര്‍ഷക വിരുദ്ധ വ്യവസ്ഥകളും പ്രത്യേകമായി അദ്ദേഹത്തിന് വായിച്ച് വിശദീകരിച്ച് കൊടുക്കുകയായിരുന്നു. ഒടുവില്‍ അത് പിന്‍വലിപ്പിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്. 

സത്യം ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കേരളാ കോണ്‍ഗ്രസ് എം നിലപാടുകളില്‍ ജോസ് കെ മാണി മനസ് തുറന്നത്. 
മുനമ്പം പ്രശ്നത്തില്‍ ആദ്യമായി സമര പന്തല്‍ സന്ദര്‍ശിച്ച രാഷ്ട്രീയ കക്ഷി നേതാവ് താനാണ്. ബ്രൂവറി വിഷയത്തില്‍ നിയമപരമായി മാത്രമേ സർക്കാരിന് മുന്നോട്ട് നീങ്ങാനാവൂ.
കേരള കോൺ്രഗസിന്റെ മുന്നണിമാറ്റ വിവാദങ്ങളില്‍ വിശദമായി പ്രതികരിച്ച അദ്ദേഹം എൽ.ഡിഎഫിന്റേത് യു.ഡി.എഫിൽ നിന്നും വ്യത്യസ്തമായ രാഷ്ട്രീയ സംസ്‌ക്കാരമാണെന്നും വ്യക്തമാക്കി. 

60 വർഷം പൂർത്തിയാക്കിയ കേരള കോൺ്രഗസിനെ ശതാബ്ദിയിലേക്ക് എത്തിക്കാനുള്ള ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് താൻ നടപ്പാക്കുന്നത്. അതിനു പുതിയ തലമുറയെ സൃഷ്ടിക്കണം.

നിലവിലെ കേരളാ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നിന്നും ഒരാളെ അടര്‍ത്തിയെടുക്കാന്‍ ഒരു രാഷ്ട്രീയ ശക്തിക്കും കഴിയില്ല.  

കേരള കോൺഗ്രസുകളുടെ ലയനം എന്നത് തെറ്റായ സങ്കൽപമാണ്. കേരളകോൺരഗസിലേക്ക് ആരു വന്നാലും സവീകരിക്കും. കൂടുതൽ യുവാക്കൾ രാഷ്ട്ര  നിർമ്മാണത്തിന്റെ ഭാഗമെന്ന് കണ്ട് രാഷ്ട്രീയത്തിലേക്ക് കടന്ന് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാണിസാറിന്റെ വിയോഗശേഷം പാലാ ഉപതിരഞ്ഞെടുപ്പിലടക്കം പി.ജെ ജോസഫ് സ്വീകരിച്ച മിക്ക നിലപാടുകളും അതീവ വേദനയുണ്ടാക്കി. ജോസഫില്‍ നിന്നും അത്  അപ്രതീക്ഷിതമായിരുന്നു.

 പാലായില്‍ കെ എം മാണിയുടെ പിന്‍ഗാമിയായി മത്സരരംഗത്തിറക്കിയ യുഡി എഫ് സ്ഥാനാര്‍ഥിക്കു ചിഹ്നം അനുവദിക്കാന്‍ പോലും തയ്യാറായില്ലെന്ന് പറയുമ്പോള്‍ എത്ര ഭീകരമായിരുന്നു പ്രതികാര നടപടികള്‍ എന്നോര്‍ക്കണം.
അദ്ദേഹത്തിനും പാര്‍ട്ടിക്കും പ്രതിസന്ധി ഘട്ടത്തില്‍ രാഷ്ട്രീയ അഭയം നല്കിയത് മാണിസാര്‍ ആയിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.  

ക്രൈസ്തവ സഭകളിലേക്ക് കടന്നുകയാൻ ശ്രമിക്കുന്ന ബി.ജെ.പിയെപ്പറ്റി സഭാ നേതൃത്വത്തിന് നല്ല ധാരണയുണ്ട്. കേരള കോൺ്രഗസിൽ പ്രായപരിധി മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിനെ പറ്റിയുള്ള കാഴ്ച്ചപ്പാടുകളും അദ്ദേഹം അഭിമുഖത്തിൽ പങ്കുവെച്ചു.

രണ്ടം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായാണ് ദീർഘമായി ഒരു മാദ്ധ്യമത്തിന് പാർട്ടി ചെയർമാൻ കൂടിയായ ജോസ്.കെ മാണി അഭിമുഖം അനുവദിക്കുന്നത്. അഭിമുഖത്തിന്റെ പൂർണ്ണ രൂപം ഉടൻ സത്യം ഓൺലൈനിൽ പ്രസിദ്ധീകരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *