ബംഗളൂരു: കര്‍ണാടക ബിജെപിയില്‍ അസ്വാരസ്യമെന്ന് റിപ്പോര്‍ട്ട്. ഗോകക് എംഎല്‍എ രമേശ് ജാര്‍ക്കിഹോളി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതോടെയാണ് കര്‍ണാടക ബിജെപിയിലെ ഉള്‍പ്പോരിന്റെ സൂചനകള്‍ പുറത്തുവന്നത്.

വിജയേന്ദ്രയെ കുട്ടി എന്ന് വിളിച്ച എംഎല്‍എ അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനം അധികകാലം നിലനില്‍ക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി

ശനിയാഴ്ച ബെലഗാവിയില്‍ നടന്ന ഒരു പൊതു റാലിയില്‍ സംസാരിക്കുകയായിരുന്നു ജാര്‍ക്കിഹോളി. ഈ വേദിയിലൂടെ, വിജയേന്ദ്രയ്ക്ക് ഒരു കര്‍ശനമായ സന്ദേശം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
വിജയേന്ദ്ര, നിങ്ങള്‍ ഒരു കുട്ടി ആണ്. നിങ്ങള്‍ സംസ്ഥാന പ്രസിഡന്റായി അധികനാള്‍ തുടരില്ല. യെഡിയൂരപ്പയാണ് ഞങ്ങളുടെ നേതാവ്, അതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാനില്ല.

യെഡിയൂരപ്പയെക്കുറിച്ച് ഞാന്‍ എപ്പോഴൊക്കെ സംസാരിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം ഞാന്‍ ജാഗ്രതയും ബഹുമാനവും കാണിച്ചിട്ടുണ്ട്. ഞങ്ങള്‍ എപ്പോഴും അദ്ദേഹത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്

ജാര്‍ക്കിഹോളിയും അദ്ദേഹത്തിന്റെ അനുയായികളും ചേര്‍ന്നാണ് റാലി സംഘടിപ്പിച്ചത്. ബി.എസ് യെഡിയൂരപ്പയെക്കുറിച്ച് സംസാരിച്ചപ്പോള്‍ നാവ് നിയന്ത്രിക്കണമെന്ന് വിജയേന്ദ്ര ആവശ്യപ്പെട്ടിരുന്നു, ഇതിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
 

By admin

Leave a Reply

Your email address will not be published. Required fields are marked *