ബിരുദാനന്തര ബിരുദ പഠനത്തിനെത്തി, ജോലി തേടുന്നതിനിടെ ഇന്ത്യൻ യുവാവ് യുഎസിൽ വെടിയേറ്റ് മരിച്ചു
ഹൈദരാബാദ്: യുഎസിൽ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ രവി തേജയെന്ന 26കാരനാണ് വാഷിങ്ടണ്‍ ഡിസിയില്‍ മരിച്ചത്. വാഷിങ്ടണ്‍ ഡിസിയിലെ ഒരു ഗ്യാസ് സ്റ്റേഷനില്‍ അക്രമികളുടെ വെടിവെപ്പിലാണ് രവി തേജ കൊല്ലപ്പെട്ടതെന്നാണ് വിവരം.
ഹൈദരാബാദിലെ ആര്‍ കെ പുരം ഗ്രീന്‍ ഹില്‍സ് കോളനിയില്‍ താമസിക്കുന്ന ഇദ്ദേഹം 2022 മാര്‍ച്ചിലാണ് ബിരുദാനന്തര ബിരുദത്തിനായി യുഎസിലെത്തിയത്. പഠനത്തിന് ശേഷം ജോലി അന്വേഷിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. സംഭവത്തിന് പിന്നിലെ കാരണവും പ്രതികളെയും കണ്ടെത്താന്‍ ലോക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Also – വിവാഹത്തിൽ പങ്കെടുക്കാൻ ഒമാനിൽ നിന്നെത്തി; പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റിൽ വീണ് യുവാവ് മരിച്ചു