തിരുവനന്തപുരം: മകന് നീതി ഉറപ്പാക്കിയ ജഡ്ജിയെ ദൈവതുല്യം കാണുന്നുവെന്ന് ഷാരോണിന്റെ അമ്മ.
‘നിഷ്‌കളങ്കനായ എന്റെ പൊന്നുമോന്റെ നിലവിളി ദൈവം കേട്ടു. ദൈവം നീതിമാനായ ജഡ്ജിയുടെ രൂപത്തില്‍ ഇറങ്ങി വന്ന് വിധി പറഞ്ഞു. വിധിയില്‍ സംതൃപ്തരാണ്.’ ഷാരോണിന്റെ അമ്മ പറഞ്ഞു
പ്രോസിക്യൂഷനും പോലീസിനും നന്ദി പറയുന്നുവെന്നും കോടതിയോട് എന്നും കുടുംബം നന്ദിയുള്ളവരായിരിക്കുവെന്നും ഷാരോണിന്റെ അമ്മാവനും പ്രതികരിച്ചു.
തനിക്ക് വധശിക്ഷ വിധിക്കുന്നത് കേട്ടിട്ടും ഭാവവ്യത്യാസങ്ങളൊന്നും ഇല്ലാതിരുന്ന ഗ്രീഷ്മയുടെ നിര്‍വികാരതയാണ് എല്ലാവരേയും ഞെട്ടിക്കുന്നത്. ഗ്രീഷ്മ നടത്തിയത് സമര്‍ത്ഥമായ കുറ്റകൃത്യമെന്ന് കോടതി വിലയിരുത്തി.
ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി നിഷേധിച്ചു
പ്രതിയുടെ പ്രായം പരിഗണിക്കാന്‍ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.