വാഷിങ്ടൺ: ജോലി അന്വേഷിച്ച് യുഎസിൽ എത്തിയ ഹൈദരാബാദ് സ്വദേശിയായ യുവാവ് വെടിയേറ്റു മരിച്ചു. ഹൈദരാബാദിലെ ആർകെ പുരം സ്വദേശിയായ രവി തേജയാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച വാഷിങ്ടൺ ഡിസിയിൽ അക്രമികൾ നടത്തിയ വെടിവയ്പ്പിൽ തേജയ്ക്ക് വെടിയേൽക്കുകയായിരുന്നു. 2022 മാർച്ചിൽ ബിരുദാനന്തര ബിരുദത്തിനായി തേജ യുഎസിലെത്തുന്നത്. തേജയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.