കോൺ​ഗ്രസ് നേതാവ് പിവി മോഹനൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു, ആശുപത്രിയിൽ

കോട്ടയം: എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ പാലാ ചക്കാമ്പുഴയിൽ വെച്ചാണ് അപകടം ഉണ്ടായത്. മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മോഹനനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

മോഹനന്റെ കാലിനു ഒടിവ് ഉണ്ട്. അപകടത്തിൽ കാറിന്റെ ഡ്രൈവർക്കും പരിക്കേറ്റു. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. അതേസമയം, നേതാക്കൾ പാലായിലേക്ക് പോകുന്നതിനാൽ ഇന്നത്തെ സംയുക്ത വാർത്ത സമ്മേളനം മാറ്റിവെച്ചു. ദീപ ദാസ് മുൻഷി അടക്കം ഉള്ള നേതാക്കൾ പാലായിലേക്ക് പുറപ്പെട്ടു. 

ആദ്യ ഭാര്യയെയും മക്കളെയും തിരിഞ്ഞു നോക്കിയില്ല, 65000 രൂപയ്ക്ക് അച്ഛനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്ത് മകൻ

പാലക്കാട് ബ്രൂവറിക്കായി മലമ്പുഴ ഡാമിൽ നിന്ന് വെള്ളം; ഉത്തരവ് ലംഘിച്ച് സർക്കാർ നീക്കം,പ്രതിഷേധവുമായി ക‍‍ർഷകരും

https://www.youtube.com/watch?v=Ko18SgceYX8

 

By admin