കൊല്ലം: കൊല്ലം ഇരവിപുരത്ത് ബന്ധുക്കള്‍ ചേര്‍ന്ന് യുവതിയെ മര്‍ദ്ദിച്ചെന്ന് പരാതി. കുടുംബ പ്രശ്‌നമാണ് മര്‍ദ്ദനത്തിന് ഇടയാക്കിയതെന്നാണ് യുവതിയുടെ പരാതി.
ഏറെ നാളുകളായി കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന വാക്കുതര്‍ക്കം വഴക്കിലേക്കും കയ്യാങ്കളിയിലേക്കും മാറുകയായിരുന്നു. സോനുവിന്റെ പരാതിയില്‍ കൊല്ലം ഇരവിപുരം പൊലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ 18 നാണ് കേസിനാപ്ദമായ സംഭവം നടക്കുന്നത്. വീടിനകത്തുണ്ടായിരുന്ന സിസിടിവിയില്‍ ബന്ധുക്കളുടെ ആക്രമണ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
പക്ഷേ ഇടയ്ക്കുവെച്ച് സിസിടിവി ദൃശ്യങ്ങള്‍ ബന്ധുക്കളിലൊരാള്‍ മറച്ചുപിടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലും കാണാന്‍ സാധിക്കും.
വീട്ടിനകത്തെ സോഫയില്‍ ഇരിക്കുകയായിരുന്ന സോനുവിനെ വ്യക്തി വൈരാഗ്യത്തില്‍ മാതൃസഹോദരിയുടെ മകളും ഭര്‍ത്താവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് യുവതിയുടെ പരാതി.
സംഭവത്തെ തുടര്‍ന്ന് യുവതി പരുക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.