പാലാ: കാറപകടത്തിൽ പരിക്കേറ്റ എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനനെ വിദഗ്ദ ചികിത്സക്കായി ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി.
കെപിസിസി ഇടപെട്ടാണ് അദ്ദേഹത്തെ എറണാകുളം ആസ്റ്ററിലിക്ക് മാറ്റിയത്.
ഇന്ന് പുലർച്ചെ രാമപുരം പാലാ റോഡിൽ ചക്കാമ്പുഴയിൽ കാർ നിയന്തണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറിയാണ് പി.വി മോഹനനും ഒപ്പമുണ്ടായിരുന്ന ഡ്രൈവർക്കും പരിക്കേറ്റത്.
അപകടത്തിൽ പരിക്കേറ്റ മോഹനനെ പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലിനു ഒടിവുണ്ട്.
കെ.പി.സി.സി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്കു പോകും വഴിയാണ് അപകടം ഉണ്ടായത്.
അതേസമയം, അപകടത്തെതുടർന്ന് ഇന്ന് നടത്താനിരുന്ന സംയുക്ത വാർത്ത സമ്മേളനം മാറ്റിവെച്ചു.