പാല: എഐസിസി സെക്രട്ടറി പി വി മോഹന് വാഹനാപകടത്തില്‍ പരിക്ക്.
മധ്യ കേരളത്തിന്റെ കോൺഗ്രസ് പാർട്ടി ചുമതലയുള്ള അദ്ദേഹം കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോവുമ്പോഴാണ് അപകടം.
പാലാ ചക്കാമ്പുഴയില്‍ ഇന്ന് പുലര്‍ച്ചെ മോഹന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു.
നാട്ടുകാർ ഇടപ്പെട്ട് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റ മോഹനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനവും അപകടസ്ഥലത്തേക്കെത്തിയിരുന്നു.
അപകടത്തിൽ പി വി മോഹന്റെ കാലിന് ഒടിവുണ്ട്. ഒരുമാസത്തെ വിശ്രമമാണ് ഡോക്ടർമാർ അദ്ദേഹത്തിനു നിർദ്ദേശിച്ചിരിക്കുന്നത്. കാര്‍ ഡ്രൈവര്‍ക്കും പരുക്കേറ്റു.