ലണ്ടൻ: ഇന്ത്യ-യുഎസ് ബന്ധത്തിൻ്റെ നല്ല പാതയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് ശതകോടീശ്വരനും സംരംഭകനുയ ഇലോൺ മസ്ക്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ വ്യാപാര ബന്ധത്തിന് വേണ്ടി ദ്ദേഹം വാദിച്ചു.
ബിസിനസ് വളർച്ച വർധിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ കുറയ്ക്കാൻ താൻ തയ്യാറാണെന്ന് മസ്ക് വ്യക്തമാക്കി.
ടെക്സാസിലെ തൻ്റെ സ്പേസ് എക്സ് സ്റ്റാർബേസ് ഫെസിലിറ്റിയിലെ പ്രമുഖ ഇന്ത്യൻ ബിസിനസ്സ് വ്യക്തികളുടെ പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള, പ്രത്യേകിച്ച് സാങ്കേതിക, ബഹിരാകാശ പര്യവേക്ഷണ മേഖലകളിൽ ആഴത്തിലുള്ള സഹകരണത്തിനുള്ള സാധ്യതയെക്കുറിച്ച് മസ്ക് ഊന്നിപ്പറഞ്ഞു.
“കാര്യങ്ങൾ പോസിറ്റീവാണ്. യുഎസും ഇന്ത്യയും തമ്മിലുള്ള വാണിജ്യം വർദ്ധിപ്പിക്കുന്നതിന് വ്യാപാര തടസ്സങ്ങൾ കുറയ്ക്കുന്നതിന് ഞാൻ തീർച്ചയായും അനുകൂലമാണ്,” സെഷനിൽ മസ്ക് പറഞ്ഞു.
“പുരാതന നാഗരികതകളിൽ വളരെ മഹത്തായതും സങ്കീർണ്ണവുമായ ഒന്ന്” എന്നായിരുന്നു അദ്ദേഹം ഇന്ത്യയെ വിശേഷിപ്പിച്ചത്.