ഡല്‍ഹി: മഹാകുംഭത്തിന്റെ ആഘോഷങ്ങള്‍ പ്രയാഗ്രാജില്‍ പൂര്‍ണ്ണ ആവേശത്തോടെ തുടരുകയാണ്. ഋഷിമാരുടെയും സന്യാസിമാരുടെയും ദര്‍ശനത്തിനായി ആയിരക്കണക്കിന് ഭക്തര്‍ എല്ലാ ദിവസവും ഒത്തുകൂടുന്നു.
എന്നാല്‍ ഇത്തവണ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ഒരു സന്യാസിയാണ്, ‘ഗോള്‍ഡന്‍ ബാബ’. നാല് കിലോ സ്വര്‍ണ്ണാഭരണങ്ങളാണ് ഇദ്ദേഹം അണിഞ്ഞിരിക്കുന്നത്
കേരളത്തില്‍ നിന്നുള്ള ഗോള്‍ഡന്‍ ബാബയുടെ യഥാര്‍ത്ഥ പേര് എസ് കെ നാരായണ്‍ ഗിരി മഹാരാജ് എന്നാണ്. അഖാരയുടെ പ്രസിഡന്റ് രവീന്ദ്ര പുരി മഹാരാജില്‍ നിന്ന് ദീക്ഷ സ്വീകരിച്ച ശേഷമാണ് ഇദ്ദേഹം സന്യാസിയായത്.
ഗോള്‍ഡന് ബാബയുടെ ശരീരത്തിലെ സ്വര്‍ണാഭരണങ്ങളുടെ മൂല്യം ആറ് കോടിയിലധികം വരും. അതില്‍ സ്വര്‍ണ്ണ മോതിരങ്ങളും വളകളും ഒരു സ്വര്‍ണ്ണ വാച്ച്, സ്വര്‍ണ്ണ ദേവതകളുടെ ലോക്കറ്റ് പതിച്ച വടി, 20 ലധികം ജപമാലകള്‍, സ്വര്‍ണ്ണ മൊബൈല്‍ കവര്‍ എന്നിവ ഉള്‍പ്പെടുന്നു.
തന്റെ ശരീരത്തില്‍ അണിഞ്ഞിരിക്കുന്ന സ്വര്‍ണ്ണം കേവലം ഒരു ബാഹ്യ ആഭരണമല്ല, മറിച്ച് തന്റെ ആത്മീയ ജീവിതത്തിന്റെയും ഗുരുവിനോടുള്ള ഭക്തിയുടെയും പ്രതീകമാമെന്നാണ് ഇദ്ദേഹം പറയുന്നത്. ഓരോ ആഭരണങ്ങള്‍ക്കും ആഴത്തിലുള്ള ആത്മീയ അര്‍ത്ഥമുണ്ടെന്ന് ഗോള്‍ഡന്‍ ബാബ പറയുന്നു
‘ഈ സ്വര്‍ണ്ണം ഒരു ബാഹ്യ പ്രകടനമല്ല, എന്റെ ആത്മീയ പരിശീലനത്തിന്റെയും ഗുരുവിനോടുള്ള അചഞ്ചലമായ ഭക്തിയുടെയും പ്രതീകമാണ്.’ ഈ ആഭരണങ്ങള്‍ പോസിറ്റീവ് എനര്‍ജിയും ആത്മീയ ശക്തിയും നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.