ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ സെന്റ് തോമസ് സീറോ മലബാർ പള്ളി തിരുനാൾ ഗംഭീരമായി കൊണ്ടാടി. മൂന്ന് പുണ്യാളന്മാരുടെ തിരുനാൾ ആഘോഷം വലിയ ജനപങ്കാളിത്തത്തോടെയാണ് നടന്നത്.
അമേരിക്കയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ രൂപം കൊണ്ട ആർടിക് ബ്ലാസ്റ്റ് പ്രതിഭാസത്തെ വരെ തരണം ചെയ്തായിരുന്നു തിരുനാൾ ആഘോഷമാക്കിയ്ത്.
പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് എല്ലാവരും ഐക്യത്തോടെ പ്രവർത്തിച്ചതാണ് തിരുനാൾ പരിപാടി വിജയമായത്.
വികാരി അച്ചൻ ജോർജ് ഡാനവേലിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. മുഖ്യട്രസ്റ്റി പോളച്ചൻ കെ വറീത്, ആനി ജയിംസ് ആനിത്തോട്ടം, ടോം തോമസ് എന്നിവരുടെ നേതൃത്തിലാണ് തിരുനാൾ പരിപാടികൾ സംഘടിപ്പിച്ചത്.
അതിശൈത്യത്തെ അവഗണിച്ച് മലയാളി തനിമ ഒട്ടും ചോരാതെ പ്രതക്ഷിണവും ചെണ്ടമേളവും ഒക്കെയായി ആഘോഷത്തിന്റെ മാറ്റുകൂട്ടി. പോളച്ചൻ ഉൾപ്പെടെയുള്ള ട്രസ്റ്റികൾ ഏറെ നാൾ മുമ്പ് തന്നെ തിരുനാൾ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.
അന്യ നാട്ടിലാണെങ്കിലും നാടിന്റെ തനിമ ഒട്ടും മായാതെ തന്നെ പരിപാടി സംഘടിപ്പിക്കാൻ ഭാരവാഹികൾക്കായി. യുവാക്കളുടെയും കുട്ടികളുടേയും വലിയ പങ്കാളിത്തം പരിപാടി ഗംഭീരമാക്കി.
https://www.instagram.com/stories/syrophilly/3549055272788274548?utm_source=ig_story_item_share&igsh=bXg5MzJ1cXNjOWQw