ഹമാസ് മോചിപ്പിക്കുന്നവരിൽ നീമാ ലെവിയുമുണ്ട്.. പലരും ഓർക്കുന്നുണ്ടാകും ആ ദൃശ്യങ്ങൾ…
2023 ഒക്ടോബർ 7 ന് ഹമാസ് തീവ്രവാദികൾ ഇസ്രായേലിൽ നിന്നും കൈകൾ പിന്നിൽക്കെട്ടി അവർ ഇട്ടി രുന്ന ജീൻസിന്റ പിൻഭാഗം മുഴുവൻ രക്തത്തിൽ കുളിച്ച് മുടിയുടെ പിന്നിൽക്കൂടി പിടിച്ചുകൊണ്ട് ഒരാൾ ജീപ്പിലേക്ക് തള്ളിക്കയറ്റുന്ന നീമ ലെവി എന്ന 20 കാരി ഇസ്രായേൽ പെൺകുട്ടിയെ?
അന്നവൾക്ക് 19 വയസ്സ് ആയിരുന്നു പ്രായം. ഗാസയോട് ചേർന്ന ഇസ്രായേലിന്റെ നഹാൾ ഓസ് മിലിറ്ററി ക്യാമ്പിൽ ഒബ്സെർവറായി ട്രെയിനിങ് പീരീഡിലായിരുന്നു നീമ. അന്ന് അവൾക്കൊപ്പം നൂറോളം പേരെയാണ് ഹമാസ് തട്ടിക്കൊണ്ടുപോയത്.
നീമ ലെവിയുടെ വീഡിയോ ലോകമെങ്ങും പ്രചരിച്ചിരുന്നു. അവളുടെ മുറിവേറ്റ മുഖവും രക്തമൊഴുകുന്ന ജീൻസും പിന്നിലേക്ക് കൈകൾ കൂട്ടിക്കെട്ടിയതുമെല്ലാം ലോകത്തെ ഞെട്ടിച്ചിരുന്നു.
ക്രൂരമായ ബലാൽസം ഗത്തിന് നീമ ഇരയായെന്ന് ലോകമെ മ്പാടുമുള്ള മനുഷ്യാവകാശ സംഘടനകളും സ്ത്രീ വിമോചന പ്രസ്ഥാന ങ്ങളും അനുമാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
ലോകത്തിനുമുന്നിൽ ഹമാസിൻ്റെ ക്രൂരത വെളിപ്പെടുത്തുന്ന ഏറ്റവും വലിയ ഉദാഹരണമായി ഈ ദൃശ്യങ്ങൾ മാറപ്പെട്ടു. നീമ ലെവി അതുകൊണ്ടുതന്നെ ഹമാസ് തടവറയിൽ കൊല്ലപ്പെട്ടിട്ടുണ്ടാകും എന്നായിരുന്നു പൊതുവായ കണക്കുകൂട്ടൽ.
ഈ വിഷയം ഹമാസിനും ഒരു വെല്ലുവിളിയായിരുന്നു. മുൻപ് മോചിതരായവരിൽ ഒരാൾ ഹമാസ് തടവ റയിൽ നീമയെ ഒരു നിമിഷനേരത്തേക്ക് കണ്ടുവെന്ന വെളിപ്പെടുത്തൽ അവൾ ജീവനോടെയുണ്ടെന്ന ആശ്വാസം കുടുംബത്തിനും ബന്ധുക്കൾക്കും നൽകുകയുണ്ടായി.
നീമ ലെവി പുറത്തുവരുന്നതോടെ ഇരുളിലാണ്ടുകിടന്ന പല സത്യങ്ങളും പുറത്തുവരും എന്ന കണക്കു കൂട്ടലിലാണ് ലോകം. ഒരു പക്ഷേ ഹമാസും അതുതന്നെയാകാം ആഗ്രഹിക്കുന്നത്.
വീഡിയോ