മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ മുംബൈയിലെ ബാന്ദ്രയിലെ വീട്ടില്‍ ആക്രമണം നടത്തിയ പ്രതിയുടെ പുതിയ ചിത്രം പുറത്ത്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ടില്‍ അക്രമി മുന്‍ ചിത്രങ്ങളില്‍ ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ വസ്ത്രം ധരിച്ചിരിക്കുന്നത് കാണാം
മുംബൈയില്‍ ഒളിവില്‍ കഴിയാനോ മറ്റൊരിടത്തേക്ക് പോകാനോ ആയി ബാന്ദ്രയില്‍ നിന്ന് അക്രമി ട്രെയിനില്‍ സഞ്ചരിച്ചിരിക്കാമെന്ന് മുംബൈ പോലീസ് പറഞ്ഞു.
പ്രതിയെ കണ്ടെത്താന്‍ നഗരത്തിലുടനീളമുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ഒന്നിലധികം പോലീസ് സംഘങ്ങള്‍ പരിശോധിക്കുന്നുണ്ട്.